Join Whatsapp Group. Join now!

Workshop | മിഷന്‍ പ്രഖ്യാപിച്ച് കേരള മുസ്ലിം ജമാഅത് ശില്‍പശാല സമാപിച്ചു; 9 കേന്ദ്രങ്ങളില്‍ പഠനതീരം ക്യാംപ് സംഘടിപ്പിക്കും; ലഹരി വിപത്തിനെതിരെ ബോധവല്‍കരണം ശക്തമാക്കും; വിവിധ കർമപദ്ധതികൾ

Kerala Muslim Jamaath workshop concluded#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) എട്ട് മാസത്തെ കര്‍മ പദ്ധതിയായ വിഷന്‍ ആൻഡ് മിഷന്‍ പ്രഖ്യാപനത്തോടെ കേരള മുസ്ലിം ജമാഅത് ജില്ലാ ശില്‍പശാല തഅ്ദീബ് 22 സമാപിച്ചു. കര്‍മ പദ്ധതി വിശദീകരിക്കുന്നതിനായി ഈ മാസം 31നകം ഒമ്പത് സോണ്‍ കേന്ദ്രങ്ങളില്‍ പഠനതീരം ക്യാംപ് സംഘടിപ്പിക്കും. സെപ്റ്റംബർ 15നകം 46 സര്‍കിളുകളില്‍ പഠിപ്പുരയും 30നകം 400 യൂനിറ്റുകളില്‍ പാഠശാലയും ഒരുക്കും. വര്‍ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ബോധവല്‍കരണം ശക്തമാക്കും. സന്തുഷ്ട കുടുംബം ലക്ഷ്യം വെച്ച് മഹൽ ശാക്തീകരണത്തിന് നേതൃത്വം നല്‍കും. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ മേഖലകളില്‍ വിവിധ കര്‍മ പദ്ധതിക്ക് ശില്‍പശാല രൂപരേഖ തയ്യാറാക്കി.
  
Kasaragod, Kerala, News, President, Secretary, Committee, Kerala Muslim Jamaath workshop concluded.

കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമിറ്റിംയംഗം പ്രൊഫ. ഹാമിദ് ചൊവ്വ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ സെക്രടറി എസ് ശറഫുദ്ദീന്‍ വിഷയാവതരണം നടത്തി. സയ്യിദ് ഹസന്‍ അഹദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. സംഘടനാ ചര്‍ചകള്‍ക്ക് ജില്ലാ ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസല്‍ മദനി തലക്കി, അബൂബകര്‍ ഹാജി ബേവിഞ്ച, സി എല്‍ ഹമീദ് ചെമനാട്, മദനി ഹമീദ് കാഞ്ഞങ്ങാട്, ബശീര്‍ പുളിക്കൂര്‍, അശ് റഫ് കരിപ്പൊടി നേതൃത്വം നല്‍കി. സെക്രടറി യൂസുഫ് മദനി ചെറുവത്തൂര്‍ സ്വാഗതവും കെ എച് അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, News, President, Secretary, Committee, Kerala Muslim Jamaath workshop concluded.


Post a Comment