കാസര്‍കോട്: (my.kasargodvartha.com) വ്യാപാരി ദിനത്തോടനുബന്ധിച്ച് കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു. കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ സംഘടനയ്ക്ക് വേണ്ടിയും വ്യാപാര മേഖലയ്ക്ക് വേണ്ടിയും ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച നഗരത്തിലെ മുതിര്‍ന്ന വ്യാപാരികളായ മുഹമ്മദ് മുബാറക് ഹാജി, അനന്ത കാമത്ത്, എന്‍ എ അബൂബക്കര്‍, ഇ എം എ കാദര്‍ എന്നിവരെയാണ് ചൊവ്വാഴ്ച ആദരിച്ചത്.
വ്യാപാര ഭവനില്‍ രാവിലെ 9.30 മണിയോടെ പ്രസിഡന്റ് ടി എ ഇല്യാസ് പതാക ഉയര്‍ത്തി തുടര്‍ന്ന് നടന്ന യോഗത്തില്‍ രക്ഷാധികാരിയും മുന്‍ പ്രസിഡന്റുമായിരുന്ന എ കെ മൊയ്തീന്‍ കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. കെവിവിഇഎസ് ജില്ല കമിറ്റി അംഗങ്ങള്‍ക്കായി നടപ്പാക്കിയ ട്രേഡേഴ്‌സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീമില്‍ അംഗമായിരുന്ന് മരണപ്പെട്ട അംഗങ്ങളുടെ മരണാനന്തര സഹായമായ ധനം ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
ജില്ല ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ല വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് എഎ, ജില്ല സെക്രടറി അന്‍വര്‍ സാദത്ത് മുന്‍ ജനറല്‍ സെക്രടറി നാഗേഷ് ഷെട്ടി, മുനീര്‍ അടക്കത്ത്ബയല്‍, ഹാരിസ് സി കെ, ശശീധരന്‍ കെ, അജിത്ത്കുമാര്‍. സി കെ, ശറഫുദ്ധീന്‍ ത്വയിബ, മജിദ് ടിടി, എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രടറി ദിനേശ് കെ സ്വാഗതവും ട്രഷറര്‍ നെഹിം അങ്കോള നന്ദിയും പ്രകാശിപ്പിച്ചു.
ശ് കെ സ്വാഗതവും ട്രഷറര്‍ നെഹിം അങ്കോള നന്ദിയും പ്രകാശിപ്പിച്ചു.
Keywords: Kasaragod, News, Merchants Association, Kerala, Traders, Senior traders were honored on Kasaragod Merchants Association Day.
You are here
Senior Traders | കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു
- Tuesday, August 9, 2022
- Posted by WebDesk Omega
- 0 Comments
WebDesk Omega
NEWS PUBLISHER
No comments: