കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിന് വഴിതെറ്റി എത്തിയ ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിം ബാദ്ശാ മുതല്‍ ഈ വര്‍ഷം ആഗസ്ത് അഞ്ചിന് ആരോരുമില്ലാതെ ടൗണില്‍ അലഞ്ഞുതിരിയുന്നതായി കാണപ്പെട്ട നാരായണന്‍ വരെ നിരവധിപേര്‍ക്ക് ആശ്വാസമായിരുന്നു സ്‌നേഹാലയം.
തങ്ങളെ സഹായിക്കുന്ന സ്‌നേഹാലയത്തിന് പ്രത്യുപകാരം ചെയ്യുന്നതിനായി ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയും അവര്‍ കൂടിച്ചേര്‍ന്ന് ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പെടെയുള്ള വസ്തുക്കളുമായി അമ്പലത്തറയില്‍ എത്തിച്ചേരുകയുമായിരുന്നു. ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍,ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സഹായം സ്‌നേഹാലയം ഡയരക്ടര്‍ ഈശോദാസിന് കൈമാറി. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ രഞ്ജിത്ത് കുമാര്‍, ടി വി പ്രമോദ്, ദിവ്യ, രമ്യ എന്നിവര്‍ പങ്കെടുത്തു.
Keywords: Kanhangad, News, KeralaKkasaragod, Police, Helping Hands, Hosdurg Janamaithri Police with helping hand.