Join Whatsapp Group. Join now!

Hunger strike | കാസര്‍കോട്ട് എയിംസ്: ജനകീയ കൂട്ടായ്മ 24 മണിക്കൂര്‍ ഉപവാസ സമരം നടത്തി

AIIMS in Kasaragod: hunger strike held, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com) എയിംസ് പ്രൊപോസലില്‍ കാസര്‍കോട് ജില്ലയുടെ പേരുള്‍പെടുത്തണം എന്ന ആവശ്യവുമായി സെക്രടറിയേറ്റിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം നേര്‍ന്ന്‌കൊണ്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ 24 മണിക്കൂര്‍ ഉപവാസം നടത്തി. സെക്രടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമരം പൊടുന്നനെ നിര്‍ത്തിയെങ്കിലും മാന്തോപ്പിലെ ഉപവാസ സമരം 24 മണിക്കൂര്‍ പൂര്‍ത്തിയാക്കി.
                   
News, Committee, Kasaragod, Kanhangad, AIIMS, AIIMS in Kasaragod, AIIMS in Kasaragod: hunger strike held.

സാഹിത്യകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ജീവിതം നയിക്കുന്ന സതീഷ് ആടകത്തിന് നാരങ്ങാ നീര് നല്‍കി 24 മണിക്കൂര്‍ ഉപവാസം അവസാനിപ്പിച്ച് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനത്തിന്റെ അധ്യക്ഷത വഹിച്ചു.

ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, എസ് ടി യു നേതാവ് ജാഫര്‍, ഭരതന്‍ മാലക്കല്ല്, ശശികല, ജമീല അഹ്മദ്, ബശീര്‍ കൊല്ലമ്പാടി, ഹകീം ബേക്കല്‍, ഫൈസല്‍ ചേരക്കാടത്ത്, നാസര്‍ ചെര്‍ക്കളം, ശ്രീനാഥ് ശശി, അഹ്മദ് കിര്‍മാണി, നാസര്‍ പികെ ചാലിങ്കാല്‍, മുഹമ്മദ് ഈച്ചിലിങ്കാല്‍, കൃഷ്ണദാസ് അച്ചംവീട്, ഫൈസല്‍ പിഎം, സുഹറ പടന്നക്കാട്, ലൈജു കൊടവലം സംസാരിച്ചു. മുരളീധരന്‍ പടന്നക്കാട് സ്വാഗതവും സതീശന്‍ ആടകം നന്ദിയും പറഞ്ഞു. ശിലാസ്ഥാപനവും പണി ആരംഭിക്കലും കഴിഞ്ഞ് ഒന്‍പത് വര്‍ഷങ്ങളായി പണി പൂര്‍ത്തിയാക്കാത്ത മെഡികല്‍ കോളജ് എയിംസ് കൂട്ടായ്മ പ്രവര്‍ത്തകര്‍ ഓഗസ്റ്റ് 10ന് രാവിലെ 11 മണിക്ക് വളയും.

Keywords: News, Committee, Kasaragod, Kanhangad, AIIMS, AIIMS in Kasaragod, AIIMS in Kasaragod: hunger strike held.
< !- START disable copy paste -->

Post a Comment