Join Whatsapp Group. Join now!

Swimming training | നീന്തല്‍ പരിശീലനത്തിന് മൊഗ്രാലില്‍ തുടക്കം

Swimming training started in Mogral, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാല്‍: (my.kasargodvartha.com) നീന്തല്‍ വിദഗ്ധന്‍ എംഎസ് മുഹമ്മദ് കുഞ്ഞിയുടെ രണ്ടുമാസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനത്തിന് മൊഗ്രാല്‍ കണ്ടത്തില്‍ പള്ളി കുളത്തില്‍ തുടക്കമായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകനായ എം എസ് മുഹമ്മദ് കുഞ്ഞി എട്ടിനും പതിനഞ്ചിനും വയസിനിടയിലുള്ള കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിപ്പിച്ച് വരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് നിയന്ത്രണം മൂലം തടസപ്പെട്ടു കിടക്കുകയായിരുന്നു പരിശീലനം.
    
News, Kasaragod, Kerala, Swimming training, Mogral, Swimming training started in Mogral.

മൂന്ന് പതിറ്റാണ്ടിനിടയില്‍ മുഹമ്മദ് കുഞ്ഞി ഏകദേശം നാലായിരത്തോളം കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം പരിശീലനം മുടങ്ങിയതിനാല്‍ ഈ വര്‍ഷം 150 ഓളം കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാനുള്ള ശ്രമത്തിലാണ് മുഹമ്മദ് കുഞ്ഞി. ഇതിനകംതന്നെ അമ്പതോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ നീന്തല്‍ പരിശീലന ചടങ്ങ് കുമ്പള ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി ടി കെ ജഅഫര്‍ സ്വാഗതം പറഞ്ഞു. സെഡ് എ മൊഗ്രാല്‍, പി സി മാഹിനലി, ഖാദര്‍ മാസ്റ്റര്‍, എംഎ മൂസ, എംജിഎ റഹ്മാന്‍, ശിഹാബ് തങ്ങള്‍ മാസ്തിക്കുണ്ട്, ശാഫി ടി എം ചാരിറ്റി, എംഎ ഇക്ബാല്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ശരീഫ് ദീനാര്‍, ഹംശീര്‍ സംബന്ധിച്ചു.

Keywords: News, Kasaragod, Kerala, Swimming training, Mogral, Swimming training started in Mogral.
< !- START disable copy paste -->

Post a Comment