Join Whatsapp Group. Join now!

Award | 'മാറിയ ഗൾഫും ഗഫൂർകാ ദോസ്തും' പുസ്തകം എഴുതിയ ഷാബു കിളിത്തട്ടിലിന് സപര്യ സാഹിത്യ പുരസ്‌കാരം

Saparya Sahitya Award for Shabu Kilithattil#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com) 2021 ലെ സപര്യ സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ ഷാബു കിളിത്തട്ടിലിന് ലഭിച്ചു. മാറിയ ഗൾഫും ഗഫൂർകാ ദോസ്തും എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്കാരം. പതിനായിരം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം .
  
Kanhangad, Kasaragod, Kerala, News, Award, Saparya Sahitya Award for Shabu Kilithattil.

ഓഗസ്റ്റ് 25 ന് കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ അവാർഡ് സമ്മാനിക്കും. സി രാധാകൃഷ്ണൻ ചെയർമാനും കാനായി കുഞ്ഞിരാമൻ, ഡോ. ആർ സി കരിപ്പത്ത്‌ അംഗങ്ങളുമായ പുരസ്‌കാര നിർണയ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

പ്രവാസജീവിതത്തിന്റെ ഭാവുകത്വത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുകയും മാറിയ ലോകക്രമത്തിൽ വരാനിരിക്കുന്ന കുടിയേറ്റ പ്രവണതകളെ പ്രവചന സ്വഭാവത്തോടെ കണ്ടറിഞ്ഞ് അനുവാചക സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ അനിതര സാധാരണമായ വൈഭവം പ്രകടിപ്പിച്ച എഴുത്തുകാരനാണ് ഷാബു കിളിത്തട്ടിലെന്ന് ജൂറി അഭിപ്രായപ്പെട്ടു.

മുൻവർഷങ്ങളിൽ മഹാകവി എസ് രമേശൻ നായർ, ഡോ. ആർ സി കരിപ്പത്ത് എന്നിവർക്കാണ് സപര്യ സാഹിത്യ പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ ഷാബു കിളിത്തട്ടിൽ ദുബൈ ഹിറ്റ് 96.7 എഫ് എമിൽ ന്യൂസ് ഡയറക്ടറാണ്. ചെറുകഥയ്ക്ക് പാറപ്പുറത്ത് പുരസ്‌കാരം, കൈരളി നോവൽ അവാർഡ്, പ്രവാസി ബുക് ട്രസ്റ്റ് പുരസ്‌കാരം തുടങ്ങി നിരവധി സാഹിത്യ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

സപര്യ സംസ്ഥാന പ്രസിഡന്റ് പ്രാപൊയിൽ നാരായണൻ, ജനറൽ സെക്രടറി ആനന്ദകൃഷ്ണൻ എടച്ചേരി, ട്രഷറർ അനിൽ കുമാർ പട്ടേന എന്നിവർ വാർത്താക്കുറിപ്പിലൂടെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Keywords: Kanhangad, Kasaragod, Kerala, News, Award, Saparya Sahitya Award for Shabu Kilithattil.

Post a Comment