Keywords: News, Kerala, Kasaragod, INL, INL Haddad Nagar branch organized condolence meeting on the demise of Irfan.
< !- START disable copy paste -->Condolence meeting | ഇർഫാൻ്റെ വിയോഗത്തിൽ ഐഎൻഎൽ ഹദ്ദാദ് നഗർ ശാഖ അനുശോചന യോഗം സംഘടിപ്പിച്ചു
INL Haddad Nagar branch organized condolence meeting on the demise of Irfan,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
ബേക്കൽ: (my.kasargodvartha.com) നാഷനൽ യൂത് ലീഗ് പ്രവർത്തകൻ ഇർഫാൻ്റെ വിയോഗത്തിൽ ഐഎൻഎൽ ഹദ്ദാദ് നഗർ ശാഖ അനുശോചന യോഗം സംഘടിപ്പിച്ചു. ചെറുപ്രായത്തിൽ തന്നെ പൊതുപ്രവർത്തന രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വെച്ച വ്യക്തിയായിരുന്നു ഇർഫാനെന്നും വലിയ നഷ്ടമാണ് ആകസ്മിക മരണത്തിലൂടെ കുടുംബത്തിനും സമൂഹത്തിനും ഉണ്ടായിരിക്കുന്നതെന്നും നേതാക്കൾ അനുസ്മരിച്ചു.
സംസ്ഥാന ജനറൽ സെക്രടറി ഖാസിം ഇരിക്കൂർ, വൈസ് പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട്, സെക്രടറി എം എ ലത്വീഫ്, പള്ളിക്കര ഗ്രാമപഞ്ചായത് പ്രസിഡന്റ് എം കുമാരൻ, ഡിസിസി മുൻ പ്രസിഡന്റ് ഹകീം കുന്നിൽ, മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കെ ഇ എ ബകർ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് എം ഹമീദ് ഹാജി, പി കെ അബ്ദുർ റഹ്‌മാൻ മാസ്റ്റർ, മനാഫ് കുന്നിൽ, ജലീൽ, സുബൈർ പടുപ്പ്, കെ കെ അബ്ബാസ്, മൊയ്തു ഹദ്ദാദ്, റഹീം ബെണ്ടിച്ചാൽ, ഹനീഫ് പി എച്, സാജിദ് മൗവ്വൽ, അബ്ബാസ് ബംഗ്ലാവിൽ, ആസിഫ് പി എം സംസാരിച്ചു. പികെഎസ് അബ്ദുർ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സത്താർ ഹദ്ദാദ് സ്വാഗതം പറഞ്ഞു.