ഫിസിയോ തെറാപിസ്റ്റ് മുഹമ്മദ് പട്‌ലയോട് കാണിച്ച വിവേചനം സര്‍കാറിന്റെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ട് വന്ന എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ഇത് സംബന്ധിച്ച് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചപ്പോള്‍ വകുപ്പ് മന്ത്രി നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. കാസര്‍കോട് ജില്ലയില്‍ നിന്നും ഫിസിയോ തെറാപിസ്റ്റായ മുഹമ്മദ് പട്‌ല സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായപ്പോള്‍ ജില്ലയിലെ കായിക താരങ്ങളും കായികപ്രേമികളും ഒന്നടങ്കം സന്തോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. സന്തോഷ്ട്രോഫി ജേതാക്കളായ കേരളടീമിന്റെ ഫിസിയോ തെറാപിസ്റ്റ് മുഹമ്മദ് പട്ട്‌ലയെ മാത്രമാണ് സ്വീകരണത്തില്‍ നിന്നും അംഗീകാരത്തില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ഇത് കാസര്‍കോട് ജില്ലയോടുള്ള സര്‍കാറിന്റെ അവഗണനയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.
കഴിഞ്ഞ കാലങ്ങളില്‍ നിരവധി തവണ ജേതാക്കളായ കേരള ടീമിന് അതാത്കാലങ്ങളിലെ സര്‍കാറുകള്‍ സ്വീകരണവും അംഗീകാരവും ആനുകൂല്യങ്ങളും നല്‍കിയപ്പോള്‍ ഫിസിയോതെറാപിസ്റ്റുകളെ പ്രത്യേകം പരിഗണിച്ചിരുന്നു. ഇപ്രാവശ്യം മാത്രമാണ് ടീമിലെ ഫിസിയോയെ അവഗണിച്ചത്. 2022 സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന്റെ ഫിസിയോ തെറാപിസ്റ്റായ കാസര്‍കോട് ജില്ലയിലെ മുഹമ്മദ് പട്‌ലയ്ക്ക് അര്‍ഹതപ്പെട്ട സ്വീകരണവും അംഗീകാരങ്ങളും ആനുകൂല്യങ്ങളും അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ കാല താമസമുണ്ടായാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രടറി എ അബ്ദുർ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എ എം കടവത്ത്, കെ അബ്ദുല്ല കുഞ്ഞി, അശ്‌റഫ് എടനീര്‍, എം രാജീവന്‍ നമ്പ്യാര്‍, അഡ്വ. വി എം മുനീര്‍, സഹീര്‍ ആസിഫ്, മുത്വലിബ് പാറക്കെട്ട്, അബ്ദുർ റഹ് മാന്‍ ഹാജി പട് ല, യു ബശീര്‍, മജീദ് പട്‌ല, ഹബീബ് ചെട്ടുംകുഴി, യു എ അലി, ഹനീഫ് ചൂരി, ശിഹാബ് പാറക്കെട്ട് പ്രസംഗിച്ചു.
Keywords: Kasaragod, Kerala, News, Protest, Muslim League, Madhur, Madhur Panchayat, Government, Physiotherapist, Dharna, Ignoring physiotherapist Mohammed Patla: Muslim League held dharna.