Join Whatsapp Group. Join now!

Government Notification | പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ്‌ സെക്യൂരിറ്റി കോഴ്സിന് ജൂലൈ 30വരെ അപേക്ഷിക്കാം, കാഞ്ഞങ്ങാട് ആരോഗ്യ ബ്ലോക് മേള സംഘടിപ്പിച്ചു, ലിറ്റില്‍ കൈറ്റ്സ്' ജില്ലാ ക്യാംപ് സമാപിച്ചു : സര്‍കാര്‍ അറിയിപ്പുകള്‍

പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ്‌ സെക്യൂരിറ്റി കോഴ്സിന് ജൂലൈ 30വരെ അപേക്ഷിക്കാം

കാസര്‍കോട്: (my.kasargodvartha.com) ഐച്ച്ആര്‍ഡിയുടെ കീഴിലെ കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളജില്‍ ജൂലൈയില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (6 മാസം) കോഴ്സിന് ജൂലൈ 30 വരെ അപേക്ഷിക്കാം. യോഗ്യത ബി ടെക് / എം ടെക് ഡിഗ്രി / എംസിഎ / ബി എസ് സി / എം എസ് സി കംപ്യൂടര്‍ സയന്‍സ് / ബിസിഎ.

അവസാന വര്‍ഷ പരീക്ഷയെഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വെബ്സൈറ്റ് www(dot)ihrd(dot)ac(dot)in, www(dot)cek(dot)ac(dot)in ഫോണ്‍ 9447402630, 0469 2677890, 2678983, 8547005034.


കാഞ്ഞങ്ങാട് ആരോഗ്യ ബ്ലോക് മേള സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായതും, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ ആയുര്‍വ്വേദ ഹോമിയോ വകുപ്പുകള്‍, വനിതാ ശിശുവികസനം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആരോഗ്യ മേള മഹാകവി പി സ്മാരക ജി വി എച് എസ് എസ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്നു. ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു.
  
Kasaragod, Kerala, News, Government Notification - 17 July 2022.

ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂടി ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. എ ടി മനോജ് പദ്ധതി വിശദീകരണം ചെയ്തു. മേളയുടെ ഭാഗമായി ആയുര്‍വ്വേദ ഹോമിയോ മെഡികല്‍ ക്യാംപ്, നേത്രപരിശോധന ക്യാംപ്, എച് ഐ വി ടെസ്റ്റ്, ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാംപ് എന്നിവയ്ക്കു പുറമെ വിവിധ വകുപ്പുകളുടെ ബോധവത്ക്കരണ സ്റ്റാളുകളും സംഘടിപ്പിച്ചു.

മൂലകണ്ടത്തില്‍ നിന്നും ജി വി എച് എസ് വെള്ളിക്കോത്ത് വരെ ബ്ലോകിനു കീഴിലുള്ള മുഴുവന്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഐ സി ഡി എസ് പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ബോധവത്കരണ റാലി, ബോധവത്കരണ സെമിനാറുകള്‍, തിരുവാതിര, ഒപ്പന, സ്‌കിറ്റ് ,ഫോക്ഡാന്‍സ്, നാടന്‍പാട്ട്, കോമഡിഷോ, ഷടില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്, ആരോഗ്യ ബോധവത്കരണ ക്വിസ്, ആരോഗ്യ പ്രവര്‍ത്തകരുടെ കലാ പരിപാടികള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. പ്രശസ്ത സിനിമാ സീരിയല്‍ താരം വി പി രാമചന്ദ്രന്‍ അമ്പലപ്പുഴ, ഫ്ളവേഴ്സ് കോമഡി താരം പ്രജിത്ത് കുഞ്ഞി മംഗലം എന്നിവരും പരിപാടിയുടെ ഭാഗമായി.

വിവിധ ആരോഗ്യ സേവനങ്ങള്‍, സര്‍കാരിന്റെ ആരോഗ്യ പദ്ധതികള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 152 റവന്യൂ ബ്ലോകുകളിലായി ഹെല്‍ത് മേള സംഘടിപ്പിക്കുന്നത്.

ഉദുമ ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍പേഴ്സണ്‍ എം കെ വിജയന്‍, കാഞ്ഞങ്ങാട് ബ്ലോക് ക്ഷേമ കാര്യ ചെയര്‍പേഴ്സണ്‍ കെ സീത, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് മെമ്പര്‍മാരായ എ ദാമോദരന്‍, എം ജി പുഷ്പ, ലക്ഷ്മി തമ്പാന്‍, അജാനൂര്‍ ഗ്രാമ പഞ്ചായത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ഉമ്മര്‍, അജാനൂര്‍ ഗ്രാമപഞ്ചായത് മെമ്പര്‍ കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത് പ്രസിഡന്റ് ടി ശോഭ സ്വാഗതവും ഹെല്‍ത് സൂപര്‍ വൈസര്‍ കെ കെ ധര്‍മെന്ദ്രന്‍ നന്ദിയും പറഞ്ഞു.


ലിറ്റില്‍ കൈറ്റ്സ്' ജില്ലാ ക്യാംപ് സമാപിച്ചു

സബ്ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോടിക്സ്, ഹോം ഓടോമേഷന്‍, 3 ഡി ക്യാരക്ടര്‍ മോഡലിങ്ങ് തുടങ്ങിയവ പരിചയപ്പെടുത്തിക്കൊണ്ട് രണ്ട് ദിവസമായി നടന്ന ലിറ്റില്‍ കൈറ്റ്സ് ജില്ലാ സഹവാസ ക്യാംപ് സമാപിച്ചു. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലായി നടത്തിയ സബ് ജില്ലാ ക്യാംപുകളില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളാണ് ജില്ലാ ക്യാംപില്‍ പങ്കെടുത്തത്. ജില്ലയിലെ വിവിധ ഉപജില്ലാ ക്യാംപുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 80 കുട്ടികളാണ് മാര്‍ത്തോമ സ്‌കൂള്‍ ഫോര്‍ ദി ഡെഫ് ചെര്‍ക്കള യില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂകേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ നടന്ന ജില്ലാ ക്യാംപില്‍ പങ്കെടുത്തത്.
  
Kasaragod, Kerala, News, Government Notification - 17 July 2022.

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോടിക്സ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ നമ്മുടെ പൊതുവിദ്യാലയങ്ങളിലേയ്ക്കെത്തിക്കാനാവുമെന്ന ആത്മവിശ്വാസം പകരുന്നതായിരുന്നു ക്യാംപ്.ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) സങ്കേതമുപയോഗിച്ചാണ് ഹോം ഓടോമേഷന്‍ സംവിധാനം കുട്ടികള്‍ തയാറാക്കിയത്. റാസ്പ്ബെറി പൈ കംപ്യൂടര്‍, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ റോബോടിക്സ്, ഹോം ഓടോമേഷന്‍ സംവിധാനങ്ങള്‍ തയാറാക്കുന്നതിന് പരിശീലനത്തില്‍ ഉപയോഗിച്ചിരുന്നു. സ്വതന്ത്ര ത്രിഡി ഗ്രാഫിക്സ് സോഫ്റ്റ്വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് ത്രിഡി കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ്, ത്രിഡി അനിമേഷന്‍ എന്നിവയാണ് അനിമേഷന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കുട്ടികള്‍ തന്നെ കാരക്ടര്‍ ഡിസൈന്‍ ചെയ്ത് അനിമേഷന്‍ തയാറാക്കുകയാണ് ചെയ്തത്.പ്രതികൂല കാലാവസ്ഥയിലും കുട്ടികള്‍ വളരെയധികം ആവേശത്തോടെയാണ് ക്യാംപില്‍ പങ്കെടുത്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ക്യാംപ് അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിച്ചുകൊണ്ടാണ് ക്യാംപിന് തിരശ്ശീല വീണത്.

Keywords: Kasaragod, Kerala, News, Government Notification - 17 July 2022.

Post a Comment