Join Whatsapp Group. Join now!

CITU conference | ജെനറൽ ആശുപത്രിയിലെ പുതിയ കെട്ടിടം ഉടൻ തുറന്നുകൊടുക്കണമെന്ന് സിഐടിയു; കാസർകോട്‌ ഏരിയാ കമിറ്റിക്ക് പുതിയ ഭാരവാഹികൾ

CITU wants to open new building of General Hospital soon#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്‌: (my.kasargodvartha.com) ജെനറൽ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ പണി വേഗത്തിൽ പൂർത്തിയാക്കി ഉടൻ തുറന്നുകൊടുക്കണമെന്ന് സിഐടിയു കാസർകോട്‌ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ എൽഡിഎഫ്‌ സർകാരിന്റെ കാലത്താണ്‌ പുതിയ കെട്ടിടം അനുവദിച്ചത്. അവശേഷിക്കുന്ന ഇലക്ട്രികൽ ജോലികൾ വേഗത്തിൽ പൂർത്തിയാക്കി തുറന്നുകൊടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് സമ്മേളനം വ്യക്തമാക്കി.
  
Kasaragod, Kerala, News, Committee, CITU wants to open new building of General Hospital soon.

കാസർകോട്‌ പബ്ലിക്‌ സർവന്റ്‌സ്‌ ഹോളിൽ നടന്ന സമ്മേളനം സംസ്ഥാനകമിറ്റി അംഗം പി മണിമോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ്‌ എ നാരായണൻ അധ്യക്ഷനായി. കെ വിനോദ് രക്തസാക്ഷി പ്രമേയവും കെ എൻ പ്രഭാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാപ്രസിഡന്റ്‌ സാബു അബ്രഹാം, വൈസ് പ്രസിഡന്റ്‌ കെ ഭാസ്കരൻ, ജില്ലാസെക്രടറി കെ രവീന്ദ്രൻ, ജില്ലാകമിറ്റി അംഗങ്ങളായ ഗിരികൃഷ്ണൻ, വി സി മാധവൻ, ഏരിയ ഭാരവാഹികളായ അബ്ദുർ റഹ്‌മാൻ ധന്യവാദ്, എം ലളിത, ടി എം നന്ദനൻ, മോഹൻകുമാർ പാടി എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി പി വി കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: എ നാരായണൻ (പ്രസിഡന്റ്‌), എം ലളിത, പി വി രതീശൻ, ടി എം നന്ദനൻ (വൈസ് പ്രസിഡന്റ്‌), പി വി കുഞ്ഞമ്പു (സെക്രടറി), കെ വിനോദ്, ശോഭാലത, ബി മോഹനൻ (ജോയിന്റ് സെക്രടറി), അബ്ദുർ റഹ്‌മാൻ ധന്യവാദ് (ട്രഷറർ).
 
Keywords: Kasaragod, Kerala, News, Committee, CITU wants to open new building of General Hospital soon.

Post a Comment