Join Whatsapp Group. Join now!

Jackfruit fest | അപ്പങ്ങൾ മുതൽ പായസം വരെ; മനസും വയറും നിറച്ച് മഹാത്മ്യം വിളിച്ചോതി കുമ്പളയിൽ ചക്ക മഹോത്സവം

Jackfruit fest held in Kumbla #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com) ചക്കയുടെ മഹാത്മ്യം വിളിച്ചോതി കുമ്പള ഗ്രാമപഞ്ചായത് കുടുംബശ്രീ- സിഡിഎസ് നേതൃത്വത്തിൽ പഞ്ചായത് പരിസരത്ത് സംഘടിപ്പിച്ച ചക്കമഹോത്സവം വിവിധ ചക്കവിഭവങ്ങളാൽ സമൃദ്ധമായി. പഞ്ചായതിലെ കുടുംബശ്രീ യൂനിറ്റുകൾ ചേർന്ന് 150 ഓളം വിഭവങ്ങളാണ് ചക്ക മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയത്.
                               
News, Kerala, Kasaragod, Top-Headlines, Chakka Mahotsavam, Jackfruit fest, Kumbla, Food, Jackfruit fest held in Kumbla.

ചക്ക കറിയിൽ തുടങ്ങി പായസം വിവിധതരം പപ്പടം, ഇലയപ്പം ഉൾപെടെയുള്ള ചക്കയപ്പങ്ങൾ, അലുവ, ജ്യൂസ് തുടങ്ങിയ വിഭവങ്ങൾ ചക്ക മഹോത്സവത്തിൽ സ്ഥാനംപിടിച്ചു. കുമ്പള ഗ്രാമ പഞ്ചായത് പ്രസിഡണ്ട് യു പി ത്വാഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു.

സിഡിഎസ് ചെയർപേഴ്സൻ ഖദീജ അധ്യക്ഷത വഹിച്ചു. പഞ്ചായത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സന്മാരായ സബൂറ, നസീമ ഖാലിദ്, പഞ്ചായത് അംഗങ്ങളായ വിദ്യാപൈ, പുഷ്പലത, പ്രേമാവതി, വിവേക്, കൃഷി ഓഫീസർ ബിന്ദു, പഞ്ചായത് അസിസ്റ്റന്റ് സെക്രടറി മാത്യു, അശോകൻ, ഭവ്യ, കുടുംബശ്രീ, സിഡിഎസ് അംഗങ്ങൾ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Chakka Mahotsavam, Jackfruit fest, Kumbla, Food, Jackfruit fest held in Kumbla.
< !- START disable copy paste -->

Post a Comment