കെ ബാലകൃഷ്‌ണൻ നഗറിൽ (കാസർകോട് സർവീസ് ഹകരണ ബാങ്ക് ഹോൾ) നടന്ന സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ടി നാരായണൻ അധ്യക്ഷനായി. കെ ബിനേഷ് രക്തസാക്ഷി പ്രമേയവും എം സുരേഷൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ശ്യാംകുമാർ (രജിസ്‌ട്രേഷൻ), കെ എൻ പ്രഭാകരൻ (പ്രമേയം), എം സുരേഷൻ (മിനിട്‌സ്) എന്നിവർ കൺവീനർമാരായി വിവിധ സബ് കമിറ്റികൾ പ്രവർത്തിച്ചു.
ജില്ലാ സെക്രടറി കെ രവീന്ദ്രൻ പ്രവർത്തന റിപോർടും സംസ്ഥാന സെക്രടറി പി സജി സംഘടന റിപോർടും ജില്ലാ ട്രഷറർ ടി നിതിൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ രാഘവൻ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ഭാസ്‌കരൻ സ്വാഗതവും കൺവീനർ കെ എൻ പ്രഭാകരൻ നന്ദിയും പറഞ്ഞു. 147 പ്രതിനിധികൾ പങ്കെടുത്തു. 43 പേർ വനിതകളായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച അവറാച്ചൻ, സി പി രാജൻ, എം ജി രാജു എന്നിവരെ ആദരിച്ചു.
പുതിയ ഭാരവാഹികൾ: എം രാജഗോപാലൻ എംഎൽഎ (പ്രസിഡന്റ്), ടി നാരായണൻ (വർകിങ് പ്രസിഡന്റ്), എം രാഘവൻ, കെ എൻ പ്രഭാകരൻ, സജിത, കെ ബിനേഷ് (വൈസ് പ്രസിഡന്റ്), കെ രവീന്ദ്രൻ (സെക്രടറി), എം സുരേഷൻ, സവിത, ശശീന്ദ്രൻ മടിക്കൈ (ജോയിന്റ് സെക്രടറി), ടി നിതിൻ (ട്രഷറർ).
Keywords: News, Kerala, Kasaragod, Top-Headlines, Committee, President, Secretary, Shops and Commercial Employees Union District Conference, District Conference, Employee, CITU, Shops and Commercial Employees Union District Conference demands for minimum wage for shop workers.
< !- START disable copy paste -->