നാടിന്റെ സകലമേഖലകളിലും തന്റെതായ കയ്യൊപ്പ് ചാർത്താൻ അബ്ദുർ റഹ്‌മാന് കഴിഞ്ഞിരുന്നു. പാവങ്ങളുടെയും, ആശയറ്റ് പോയവരുടെയും ആശ്രയമായിരുന്നു. മൂന്നു പതിറ്റാണ്ട് പിന്നിട്ട മൊഗ്രാൽ ദേശീയ വേദിയുടെ ഉയർചയിലും, മൊഗ്രാലിന്റെ സാമൂഹിക മണ്ഡലത്തിൽ എമ്പാടും നിറഞ്ഞുനിന്ന അബ്ദുർ റഹ്‌മാന്റെ സേവനങ്ങൾ അതുല്യമായതാണ്.
നിർധന കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹകാര്യങ്ങളിലായാലും, രോഗംകൊണ്ട് പ്രയാസപ്പെടുന്ന നിരാലംബർക്ക് സാന്ത്വനം പകർന്ന് നൽകിയും, പട്ടിണി പാവങ്ങൾക്ക് ഭക്ഷണങ്ങൾ എത്തിച്ചുനൽകാനും, അന്തിയുറങ്ങാൻ കൂരയില്ലാത്തവർക്ക് ഭവനനിർമാണ സഹായം എത്തിക്കാനുമൊക്കെ അബ്ദുർ റഹ്‌മാൻ മുൻകയ്യെടുത്ത് നടത്തിയ എണ്ണമറ്റ സേവനങ്ങൾ ഇശൽ ഗ്രാമം നന്ദിയോടെ സ്‌മരിക്കുകയാണ്. നാട്ടിൽ ആരു മരിച്ചാലും, അപകടത്തിൽപെട്ടാലും ആദ്യം ഓടിയെത്തുക അബ്ദുർ റഹ്‌മാനാണ്. മയ്യത്ത് പരിപാലനത്തിനും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനും അദ്ദേഹം കാണിച്ച ശുഷ്കാന്തി നാട്ടുകാർ എടുത്തുപറയുന്നു.
ജനപ്രതിനിധികളും, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത നേതാക്കളും ഉൾപെടെ വൻ ജനാവലിയുടെ അന്ത്യോപചാരം ഏറ്റുവാങ്ങിയാണ് മൃതദേഹം മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്. നിര്യാണത്തിൽ ആദരസൂചകമായി മൊഗ്രാലിൽ വ്യാപാരസ്ഥാപനങ്ങൾ വൈകുന്നേരം അഞ്ച് മണി മുതൽ ഏഴ് മണി വരെ അടച്ചിട്ടു ഹർത്താലാചരിച്ചു. ആയിരങ്ങൾ വീട്ടിലെത്തി അന്ത്യാഞ്ജലികളർപ്പിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എകെഎം അശ്‌റഫ്, അഡ്വ. സി എച് കുഞ്ഞമ്പു, ബ്ലോക് പഞ്ചായത് അംഗം അശ്റഫ് കർള, കുമ്പള ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, കരീം സിറ്റി ഗോൾഡ്, എ കെ ആരിഫ്, ഗ്രാമപഞ്ചായത് അംഗങ്ങളായ റിയാസ് മൊഗ്രാൽ, കൗലത് ബീബി തുടങ്ങിയവർ അനുശോചിച്ചു.
Keywords: News, Kerala, Kasaragod, Top-Headlines, Obituary, Abdur Rahman Nangi, Abdur Rahman Nangi is no more.
< !- START disable copy paste -->