തായലങ്ങാടി: (my.kasargodvartha.com) കാസർകോട് നഗരസഭ മുൻ അംഗവും കേരള മുസ്‌ലിം ജമാഅത് കാസര്‍കോട് സോണ്‍ വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനുമായ തായലങ്ങാടിയിലെ പുതിയപുര ശംസുദ്ദീന്‍ ഹാജി (77) നിര്യാതനായി. നഗരത്തിലെ ഉണക്ക മീൻ വ്യാപാരിയായിരുന്നു.
1979-84 വർഷത്തിൽ തായലങ്ങാടി വാർഡിൽ നിന്നാണ് കൗൺസിലറായത്. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡണ്ട്, താലൂക്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ടൗണിലും പരിസരപ്രദേശങ്ങളിലും സുന്നീ സംഘടനാ പ്രവർത്തനത്തിന് കരുത്തോടെ അദ്ദേഹം നേതൃത്വം നൽകി. മുസ്ലിം ലീഗിന്റെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യവുമായിരുന്നു.
പരേതരായ അബ്ദുല്‍ ഖാദർ - ഹലീമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: പരേതയായ ഖദീജ.
മക്കള്‍: ശഫീല്‍ പുതിയപുര (ദുബൈ), യാസ്മിന്‍, സുമയ്യ.
മരുമക്കള്‍: അബ്ദുർ റഹ്‌മാന്‍ ചൂരി, നൂറുദ്ദീന്‍ ചൂരി, സുബൈദ.
സഹോദരങ്ങള്‍: പുതിയപുര ബശീര്‍, സുഹ്‌റ, പരേതയായ ആഇശ.
ബുധനാഴ്ച ഉച്ചയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
നിര്യാണത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍, സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കേരള മുസ്‌ലിം ജമാഅത് സംസ്ഥാന ജനറല്‍ സെക്രടറി സയ്യിദ് ഇബ്‌റാഹീം ഖലീന്‍ അല്‍ ബുഖാരി, സഅദിയ്യ വര്‍കിംഗ് സെക്രടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കേരള മുസ്‌ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് എം എ സംസ്ഥാന സെക്രടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് വൈ എസ് സംസ്ഥാന സെക്രടറി ബശീര്‍ പുളിക്കൂര്‍, ജില്ലാ പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, ജനറല്‍ സെക്രടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് എം എ, എസ് ജെ എം, എസ് എസ് എഫ് ജില്ലാ കമിറ്റികളും, കേരള മുസ്‌ലിം ജമാഅത് കാസർകോട് സോണ്‍ കമിറ്റിയും അനുശോചനം രേഖപ്പെടുത്തി. മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാർഥന നടത്താനും അഭ്യർഥിച്ചു.
Keywords: Shamsuddeen Haji of Thayalangadi passed away, Kerala, News, Top-Headlines, Kasaragod, Muslim, Committee.< !- START disable copy paste -->
You are here
Puthiyapura Shamsuddeen | കാസർകോട് നഗരസഭ മുൻ അംഗവും കേരള മുസ്‌ലിം ജമാഅത് സാരഥിയുമായ തായലങ്ങാടിയിലെ പുതിയപുര ശംസുദ്ദീന്‍ ഹാജി നിര്യാതനായി
- Tuesday, April 19, 2022
- Posted by Webdesk Vi
- 0 Comments
Webdesk Vi
NEWS PUBLISHER
No comments: