ഭാരവാഹികളായി ബശീര്‍ കുഞ്ചത്തൂര്‍ (പ്രസിഡന്‍റ്), യൂനുസ് തളങ്കര (സെക്രടറി), ശാഫി ഹാജി അഡൂര്‍ (ട്രഷറര്‍), കെ പി മുഹമ്മദ് ഉപ്പള, അബ്ദുർ റഹ്‌മാൻ പുത്തിഗെ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ (വൈസ് പ്രസിഡന്‍റുമാര്‍), ശാഫി കളനാട്, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ജാസി പൊസോട്ട് (ജോ. സെക്രടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തതായി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി അറിയിച്ചു. മാര്‍ച് 25ന് ചേർന്ന യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പിന്നീട് സംസ്ഥാന കമിറ്റിയുടെയും ചെയർമാന്റെയും അനുമതിക്ക് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന ജനറല്‍ സെക്രടറി നിസാര്‍ മേത്തര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അജിത്കുമാര്‍ ആസാദ് മുഖ്യപ്രഭാഷണം നടത്തി. സുബൈര്‍ പടുപ്പ്, ബശീര്‍ കുഞ്ചത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ശാഫി ഹാജി അഡൂര്‍ സ്വാഗതവും ശാഫി കളനാട് നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, Committee, President, Office Bearers, PDP Kasargod District Committee, New office bearers for PDP Kasargod District Committee.
< !- START disable copy paste -->