Join Whatsapp Group. Join now!

നീലേശ്വരം താലൂക്; സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കണമെന്നാവശ്യം ശക്തം

Nileshwaram Taluk; Need to visit the Chief Minister, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com 30.03.2022) നീലേശ്വരം താലൂക് ആവശ്യം ഉന്നയിച്ച് അടുത്ത ദിവസം നീലേശ്വരത്ത് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സര്‍വകക്ഷി സംഘം സന്ദര്‍ശിക്കണമെന്ന് നീലേശ്വരം നഗരസഭയിലെ വിവിധ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ നീലേശ്വരം നഗരസഭാ മുന്‍കൈയെടുത്ത് വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്ത് സര്‍വക്ഷി സംഘത്തെ തീരുമാനിക്കണം. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സ്വപ്നമായിരുന്നു നീലേശ്വരം ആസ്ഥാനമായി താലൂക് രൂപീകരിക്കുക എന്നത്. എന്നാല്‍ ഇതുവരെയും യാഥാര്‍ഥ്യമായില്ല.
                            
News, Kerala, Kasaragod, Committee, Chief Minister, Nileshwaram Taluk, Nileshwaram Taluk; Need to visit the Chief Minister.

സംസ്ഥാനം ഭരിക്കുന്നതും നഗരസഭാ ഭരിക്കുന്നതും സിപിഎം മുന്നണിയാണ് എന്നിട്ടും നീലേശ്വരം ആസ്ഥാനമായി താലൂക് രൂപീകരിക്കാന്‍ സിപിഎമിന് ആകുന്നില്ലെന്ന് നഗരസഭയിലെ പ്രതിപക്ഷ നേതാവും തെരുവത്ത് വാര്‍ഡ് കൗണ്‍സിലറുമായ ഇ ശജീര്‍ അഭിപ്രായപ്പെട്ടു.

താലൂക് യാഥാര്‍ഥ്യമായാലേ നീലേശ്വരത്ത് വികസനം യാഥാര്‍ഥ്യമാകുകയുള്ളൂ. ദേശീയ പാത വികസനവും രാജാറോഡ് വികസനവും ആരംഭിച്ചാല്‍ നീലേശ്വരം അടച്ചുപൂട്ടേണ്ട അവസ്ഥയാണുള്ളത്. നീലേശ്വരത്ത് വികസനം കൊണ്ടവരാന്‍ സിപിഎമിന് താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം നീലേശ്വരത്ത് എത്തുന്ന മുഖ്യമന്ത്രിയെ സര്‍വകക്ഷി സംഘം സന്ദര്‍ശിച്ചു ആവശ്യമായ സമര്‍ദം ചെലുത്തണം. അതിന് വേണ്ടി രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ നഗരസഭാ ഭരണ സമിതി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താലൂകിന് വേണ്ടി വിവിധ പാര്‍ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കണമെന്ന് മുസ്ലിം ലീഗ് നേതാവും കോട്ടപ്പുറം വാര്‍ഡ് പ്രതിനിധിയുമായ റഫീഖ് കോട്ടപ്പുറം ആവശ്യപ്പെട്ടു. അടുത്ത ദിവസം ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ താലൂക് വിഷയം കൊണ്ടുവരണം. അതിന് വേണ്ടി സിപിഎം മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താലൂകിന് വേണ്ടി ആദ്യം ആവശ്യം ഉന്നയിച്ചത് മുസ്ലിം ലീഗാണ്. നീലേശ്വരം ആസ്ഥനമായി താലൂക് അനുവദിച്ചാല്‍ ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂര്‍, പിലിക്കോട്, കയ്യൂര്‍ ചീമേനി, മടിക്കൈ എന്നി പഞ്ചായത്തിലുള്ളവര്‍ക്ക് എളുപ്പത്തില്‍ നീലേശ്വരത്തെത്തി കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയും. നീലേശ്വരം ആസ്ഥാനമായി താലൂക് അനുവദിക്കണമെന്നവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ക്കാന്‍ നഗരസഭാ മുന്‍കൈ എടുക്കണമെന്നും താലൂക് ആവശ്യം ഉന്നയിച്ച് അടുത്ത ദിവസം നീലേശ്വരത്ത് എത്തുന്ന മുഖ്യമന്ത്രിയെ പ്രതിനിധി സംഘം സന്ദര്‍ശിക്കണമെന്നും മുതിര്‍ന്ന ഐഎന്‍എല്‍ നേതാവും ആനച്ചാല്‍ വാര്‍ഡ് കൗണ്‍സിലറുമായ ശംശുദീന്‍ അരിഞ്ചിര വ്യക്തമാക്കി. നീലേശ്വരം ആസ്ഥാനമായി താലൂക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ മുന്‍സിപല്‍ കമിറ്റി മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ആവശ്യമായ സമര്‍ദമില്ലാത്തതാണ് നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കാത്തതിന് തടസമായി നില്‍ക്കുന്നത്. കേരളത്തില്‍ താലൂക് നിലവിലില്ലാത്ത ഏക നഗരം നീലേശ്വരമാണ്.

നാല് കമീഷനുകള്‍ നീലേശ്വരം ആസ്ഥാനമായി താലൂക് അനുവദിക്കണമെന്നതടക്കം ആവശ്യപ്പെട്ടുള്ള റിപോര്‍ട് സര്‍കാറിന് മുന്നിലുണ്ട്. നീലേശ്വരം ആസ്ഥാനമായി ഉടന്‍ താലൂക് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീലേശ്വരം ആസ്ഥാനമായി താലൂക് രൂപീകരിക്കുന്നതിന് ആവശ്യമായ സമര്‍ദം ചെലുത്തുന്നതിന് സര്‍വകക്ഷി സംഘത്തെ തിരുവനന്തപുരത്തേക്ക് അയക്കണമെന്ന് തൈക്കടപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ അന്‍വര്‍ സാദിക്ക് ആവശ്യപ്പെട്ടു. കഴിയുമെങ്കില്‍ നഗരസഭാ ഭരണസമിതി പ്രതിനിധികള്‍ അടുത്ത ദിവസം ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയെ സന്ദര്‍ശിക്കണം. അതിന് നഗരസഭ അധ്യക്ഷ മുന്‍കൈ എടുക്കണം. താലൂക് അനുവദിക്കുന്നതിന് നഗരസഭാ യോഗത്തില്‍ പ്രമേയം കൊണ്ട് വരുമെന്നും സാദിഖ് അറിയിച്ചു.

കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക് നിലവിലുള്ളപ്പോള്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഒരു താലൂക് പോലും നിലവിലില്ല. ഹോസ്ദുര്‍ഗ് താലൂക് വിഭജിച്ച് നീലേശ്വരം ആസ്ഥാനമായി താലൂക് രൂപീകരിക്കാനാണ് തീരുമാനമുണ്ടായത്. എന്നാല്‍ ചില തല്‍പര കക്ഷികളുടെ സമര്‍ദമാണ് താലൂക് വെള്ളരിക്കുണ്ടിലേക്ക് കൊണ്ട് പോയതെന്ന് നീലേശ്വരം മുന്‍സിപല്‍ മുന്‍ ചെയര്‍മാന്‍ കെ പി ജയരാജന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

ഫര്‍ക അടിസ്ഥാനത്തിലാണ് സാധാരണ താലൂക് രൂപീകരിക്കുന്നത്. ജില്ലയില്‍ ഫര്‍കയുടെ ആസ്ഥാനമായിരുന്നു നീലേശ്വരം. എന്നാല്‍ വെള്ളരിക്കുണ്ട് ഒന്നുമായിരുന്നില്ല. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് വെള്ളരിക്കുണ്ട് താലൂക് അനുവദിച്ചത്. ജില്ലയില്‍ അടുത്ത താലൂക് രൂപീകരിക്കേണ്ടത് നീലേശ്വരത്താണ്. നീലേശ്വരം നഗരത്തിലെത്തുന്ന മുഖ്യമന്ത്രിയെ താലൂക് വിഷയം ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഏറെ ഗുണകരമാകും. നീലേശ്വരം താലൂക് കാലഘട്ടത്തിന്റെ ആവശ്യമാണ്.

നീലേശ്വരം താലൂക് ആക്ഷന്‍ കമിറ്റി രൂപീകരിക്കുന്നതിന് വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എസ് ഈ ആവശ്യം ഉന്നയിച്ചു മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും മുമ്പ് നിവേദനം നല്‍കിയിട്ടുണ്ട്. മന്ത്രിമാരെ സന്ദര്‍ശിച്ച് താലുക്കിനായി ഇനിയും നിവേദനം നല്‍കും അദ്ദേഹം അറിയിച്ചു.

Keywords: News, Kerala, Kasaragod, Committee, Chief Minister, Nileshwaram Taluk, Nileshwaram Taluk; Need to visit the Chief Minister.
< !- START disable copy paste -->

Post a Comment