(my.kasargodvartha.com 21.03.2022) സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ കുണിയയിലെ കെ എം അഹ്‌മദ്. ജനങ്ങൾക്കിടയിൽ നിരന്തരം ഇടപഴകിയിരുന്ന ഈ മനുഷ്യ സ്നേഹിയുടെ വേർപാട് നാടിന് തന്നെ നൊമ്പരമാവുകയാണ്.
കുണിയ ഹൈസ്കൂൾ പി ടി എ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന അദ്ദേഹം വിദ്യാഭ്യാസം കൊണ്ട് കരുത്താർജ്ജിച്ച ഒരു തലമുറയെ എന്നും സ്വപ്‍നം കണ്ടിരുന്നു. അതിനായി തന്റെ പ്രസിഡന്റ് സ്ഥാനത്തിരുന്നു കൊണ്ട് വിദ്യാഭ്യാസ അന്തരീക്ഷം മികവുറ്റതാക്കാൻ അദ്ദേഹം കഠിന പരിശ്രമം തന്നെ നടത്തി. അതിന്റെ ഫലവും വിദ്യാലയത്തിലുണ്ടായി.
സഹജീവികളോടുള്ള സ്നേഹവും കരുതലും കെ എം അഹ്‌മദിന്റെ കൈമുതലായിരുന്നു. സമൂഹത്തിൽ ഉന്നത നിലയിൽ ആയിരിക്കുമ്പോഴും അതിന്റെ അഹങ്കാരമൊന്നും മനസിൽ കൊണ്ട് നടക്കാത്ത നിഷ്കളങ്ക വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു ഇദ്ദേഹം. ദുരിതം പേറി ജീവിക്കുന്ന മനുഷ്യർക്ക് വേണ്ടി അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി പ്രവർത്തിക്കുകയും സമയം നീട്ടി വെക്കുകയും ചെയ്തു.
കെ എം അഹ്‌മദ് വിടപറഞ്ഞു പോയെങ്കിലും അദ്ദേഹം ബാക്കി വെച്ചുപോയ നന്മകൾ ഇവിടെ തന്നെയുണ്ട്. അത് മാത്രം മതി അദ്ദേഹം എന്നെന്നും സ്മരിക്കപ്പെടാൻ. അഹ്‌മദ് ഇനിയും ഓർമകളിൽ അനേക കാലം ഇവിടെ ജീവിക്കും.
Keywords: News, Kerala, Kasaragod, Article, Committee, President, Top-Headlines, Memories, KM Ahmad Kuniya.
< !- START disable copy paste -->