കാസർകോട്: (my.kasargodvartha.com 08.02.2022) കാസർകോട് ഗവ. കോളജിൽ ഒന്ന്, രണ്ട് വർഷ വിദ്യാർഥികൾക്ക് റഗുലർ ക്ലാസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രിൻസിപലിനെ ഉപരോധിച്ചു.
കോളജുകൾ തുറന്ന് പ്രവർത്തിക്കുക എന്ന സർകാർ തീരുമാനം നിലനിൽക്കെ കാസർകോട് ഗവ. കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ വേണ്ടി തീരുമാനിച്ച കോളജ് പ്രിസിപലിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.
സമരം ജില്ലാ സെക്രടറി ആൽബിൻ മാത്യു ഉദ്‌ഘാടനം ചെയ്തു. കെ അഭിരാം, കെ വി ശിൽപ തുടങ്ങിയവർ സംസാരിച്ചു. സമരത്തിന് പിന്നാലെ ബുധനാഴ്ച മുതൽ ക്ലാസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചതായി നേതാക്കൾ പറഞ്ഞു.
Keywords: Kerala, Kasaragod, News, Top-Headlines, Secretary, Principle, Government college, students, SFI protested at Govt. College.
< !- START disable copy paste -->
കാസർകോട് ഗവ. കോളജിൽ റെഗുലർ ക്ലാസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രിൻസിപലിനെ ഉപരോധിച്ചു
SFI protested at Govt. College
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ