വലിയപറമ്പ്: (my.kasargodvartha.com 01.02.2022) കപ്പലോട്ടക്കാർ സെയിലേർസ് ക്ലബ് ചെറുവത്തൂരിന്റെ നേതൃത്വത്തിൽ പുളിമൂട് ബീച് ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീവൻ ഉദ്ഘാടനം ചെയ്തു. ചന്തേര പൊലീസ് സബ് ഇൻസ്‌പെക്ടർ ശ്രീദാസ് മുഖ്യാതിഥിയായിരുന്നു. വിജേഷ് കുമാർ അധ്യക്ഷത വഹിച്ചു. സി എം ലതീഷ് സ്വാഗതം പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല, അബ്ദുൽ സലാം സംസാരിച്ചു. വിമൽ രാജ് നന്ദി പറഞ്ഞു. ചടങ്ങിൽ എൻയുഎസ്ഐ എക്സിക്യൂടീവ് കമിറ്റി അംഗമായി തെരഞ്ഞെടുത്ത സുജിത് ബാലകൃഷ്ണനെ അനുമോദിച്ചു. ക്ലബിന്റെ ജേഴ്സി പ്രകാശനവും നടത്തി.
Keywords: Pulimoot beach cleaned, Kerala, News, Top-Headlines, Panchayath, President, Police, Committee, Chairman.