Join Whatsapp Group. Join now!

തൃണമൂൽ കോൺഗ്രസ് കാസർകോട് ജില്ലാ കമിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു; മുഹമ്മദ് ഹനീഫ് തെക്കിലടുക്കം പ്രസിഡന്റ്; മുഹമ്മദ് ജാസിം ഉദുമ ജനറൽ സെക്രടറി; കുഞ്ഞമ്പു ഭീമനടി ട്രഷറർ

Trinamool Congress elected Kasaragod district committee office bearers, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 11.01.2022) തൃണമൂൽ കോൺഗ്രസ് കാസർകോട് ജില്ലാ കമിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനല്ലൂർ ഉദ്‌ഘാടനം ചെയ്തു. 21 അംഗ കമിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: മുഹമ്മദ് ഹനീഫ് തെക്കിലടുക്കം (പ്രസിഡന്റ്), ബാലകൃഷ്ണൻ രാവണേശ്വരം (വൈസ് പ്രസിഡന്റ്), മുഹമ്മദ് ജാസിം ഉദുമ (ജനറൽ സെക്രടറി), ഇ വി കുഞ്ഞമ്പു ഭീമനടി (ട്രഷറർ).
                        
News, Top-Headlines, Kerala, Kasaragod, President, Secretary, Committee, Trinamool Congress, Office Bearers, Trinamool Congress elected Kasaragod district committee office bearers.

കെ റെയിൽ പദ്ധതിയിലൂടെ കേരളത്തെ നന്ദിഗ്രാമാക്കാൻ എൽഡിഎഫ് സർകാർ ശ്രമിക്കുന്നുവെന്നും ലക്ഷക്കണക്കിന് കോടി രൂപ സാമ്പത്തിക ബാധ്യതയുണ്ടാക്കി ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കാനുള്ള സർകാരിന്റെ തീരുമാനം കേരളത്തെ കലാപകുലുഷിത ഭൂമിയാക്കുവാൻ സാഹചര്യം സൃഷ്ടിക്കുമെന്നും യോഗം കുറ്റപ്പെടുത്തി.

ജനപക്ഷത്ത് നിന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട സർകാർ ചില സ്ഥാപിത താത്പര്യങ്ങൾക്ക് വേണ്ടി വാശി പിടിക്കുന്നു. യാതൊരുവിധ ടെൻഡെർ നടപടികളും ഇല്ലാതെ ലക്ഷം കോടിയുടെ കരാർ അഴിമതിയുടെ പൊരുൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കുറഞ്ഞ ചിലവിൽ യാത്ര സൗകര്യങ്ങൾ ഒരുക്കാനുള്ള ബദൽ സംവിദാനങ്ങളെക്കുറിച്ചു ആലോചിക്കാതെ സാധാരണ ജനങ്ങൾക്ക് ഒരു പ്രയോജനം ചെയ്യാത്ത കെ റെയിൽ പദ്ധതിയിൽ നിന്നും സർകാർ പിന്മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഐഎൻടിടിയുസി സംസ്ഥാന കൺവീനർ ആർ പി ശഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ മനോജ്, സമീർ മഞ്ചപ്പാലം, എം ഉദയകുമാർ, മുഹമ്മദ് ഹനീഫ്, കെ കെ ഷാജി, പി വി ഉമർ, ഇ വി കുഞ്ഞമ്പു, കെ ബാലകൃഷ്ണൻ, മുഹമ്മദ് ജാസിം, സഫീർ ബന്തടുക്ക, രവി ചെങ്കള, അരവിന്ദൻ ചെറുവത്തൂർ, പ്രകാശൻ കാറഡുക്ക, ഫൈസൽ കുമ്പള, റഹ്‌മാൻ മംഗൽപാടി, മനോഹരൻ തൃക്കരിപ്പൂർ, അബ്ദുർ റഹ്‌മാൻ ഉദുമ, സമീറ പള്ളിക്കര തുടങ്ങിയവർ സംസാരിച്ചു.


Keywords: News, Top-Headlines, Kerala, Kasaragod, President, Secretary, Committee, Trinamool Congress, Office Bearers, Trinamool Congress elected Kasaragod district committee office bearers.
< !- START disable copy paste -->

Post a Comment