കാസർകോട്: (my.kasargodvartha.com 17.01.2022) ഇൻഡ്യൻ അകാഡെമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) കാസർകോടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജനറൽ ബോഡി യോഗവും നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. സെക്രടറി ഡോ. ജോണി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. ഡോ. ഗോപാലകൃഷ്ണ റിപോർട് അവതരിപ്പിച്ചു. ഡോ. എം വിജയകുമാർ നവജാത ശിശുക്കളിലെ ജന്മനായുള്ള രോഗങ്ങളുടെ നിർണയത്തെ കുറിച്ചും ഡോ .ജോണി സെബാസ്റ്റ്യൻ കുട്ടികളിലെ കോവിഡ് ചികിത്സയെ സംബന്ധിച്ചും ക്ലാസെടുത്തു.
പുതിയ ഭാരവാഹികളായി ഡോ. പ്രീമ കെ ബി (പ്രസിഡൻറ്), ഡോ. സഹദിയ (വൈസ് പ്രസിഡൻറ്), ഡോ. ഹാരിസ് വി (സെക്രടറി), ഡോ. ഖദീജത് തസ്‌നീം (ജോ. സെക്രടറി), ഡോ. ഗോപാലകൃഷ്ണ (ട്രഷറർ), ഡോ. ജിതേന്ദ്ര റൈ (കൻവീനർ) എന്നിവർ ചുമതലയേറ്റു.
ഡോ. യതീശൻ അധ്യക്ഷത വഹിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. ജിതേന്ദ്ര റൈ, സെക്രടറി ഡോ. ഗോപാലകൃഷ്ണ എന്നിവരെ ആദരിച്ചു. ഡോ. ടി വി പത്മനാഭൻ, ഡോ. യതീശൻ, ഡോ. നാരായണ നായിക്, ഡോ. ജനാർധന നായിക്, ഡോ. സുഗതൻ എന്നിവർ സംസാരിച്ചു. ഡോ. രേഖ റൈ ചടങ്ങ് നിയന്ത്രിച്ചു.
Keywords: Kasaragod, Kerala, News, Office, Committee, President, Secretary, Doctors, Hospital, Treatment, Dr Preema KB, Dr Haris V, Dr Gopalakrishna, Dr Jithendra Rai, Dr Khadejath Tasnim, New office bearers for Indian Academy of Pediatrics Kasaragod.