ഉദുമ: (my.kasargodvartha.com 27.01.2022) ആര്‍എസ്എസ് ഭീകരതയെ ചെറുക്കാന്‍ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് മുന്നിട്ടിറങ്ങണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യര. 'മതേതരത്വമാണ് ഇൻഡ്യ, ഭീകരതയാണ് ആര്‍എസ്എസ്' എന്ന പ്രമേയത്തില്‍ ഉദുമ മണ്ഡലം പ്രസിഡന്റ് ശിഹാബ് കടവത്ത് നയിക്കുന്ന വാഹന പ്രചാരണ ജാഥ പൂച്ചക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് ലക്ഷണമൊത്ത ഭീകര പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭീകരാക്രമണ കേസില്‍ ജയിലുള്ളവരെ മത്സരിപ്പിച്ച് ജയിപ്പിച്ച ബിജെപി മറുഭാഗത്ത് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയാണ്. മുഴുവന്‍ രാഷ്ട്രീയ പാര്‍ടികളും എസ് ഡി പി ഐയെ കുറിച്ച് ചര്‍ച ചെയ്യുകയാണ്. എസ് ഡി പി ഐയുടെ വളര്‍ചയാണ് ഇതിന് കാരണം. സാമൂഹിക ജനാധിപത്യം ലക്ഷ്യം വെച്ചാണ് എസ് ഡി പി ഐ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ആകമാനം എസ് ഡി പി ഐക്ക് സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുകയാണെന്നും മുഹമ്മദ് പാക്യാര പറഞ്ഞു.
ജാഥാ വൈസ് ക്യാപ്റ്റൻ സാജിദ്, അലീജ് മവ്വൽ, ശഫീഖ്, റഫീഖ് തെക്കേക്കര, അശ്‌റഫ് മവ്വൽ സംസാരിച്ചു. പ്രചാരണ ജാഥ വൈകിട്ട് മേൽപറമ്പിൽ സമാപിച്ചു.
Keywords: Kerala, Kasaragod, News, Uduma, Politics, RSS, SDPI, Muhammad Pakyara says all people unite to fight against RSS