കാസർകോട്: (my.kasargodvartha.com 15.01.2022) ചെർക്കളം അബ്ദുല്ല മെമോറിയൽ അജ് വ ഫൗൻഡേഷൻ ഫോർ സോഷ്യൽ ആക്ടിവിറ്റീസ്, പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പാലിയേറ്റിവ് രോഗികൾക്കുള്ള സഹായ കിറ്റ് വിതരണം നടത്തി.
കിടപ്പിലായ ക്യാൻസർ രോഗികൾക്കുള്ള പ്രോടീൻ പൗഡർ, ഡയാലിസിസ് പൈപ്, ബെഡ്ഷീറ്റ്, പുതപ്പ്, ഫുഡ് കിറ്റുകൾ എന്നിവയാണ് വിതരണം ചെയ്തത്. മൊഗ്രാൽ പുത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സമീറ ഫൈസൽ ഉദ്‌ഘാടനം നിർവഹിച്ചു. എയിംസ് ജനകീയ കൂട്ടായ്മ ജില്ലാ ട്രഷറർ ആനന്ദൻ പെരുമ്പള, മുതിർന്ന മാധ്യമ പ്രവർത്തകൻ സൂപ്പി വാണിമേൽ എന്നിവർ വിശിഷ്ടാഥിതികളായി പങ്കെടുത്തു.
ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. സുലോചന, മുംതാസ് സമീറ അബ്ദുൽ മജീദ്, ഡോ. ജഅഫർ ചാലുകുന്നൻ, സി എ അഹ്‌മദ് കബീർ, അബ്ദുൽ ഖാദർ ഹാജി ആദൂർ, അബ്ദുൽ മജീദ് മഞ്ചേശ്വരം, എം ടി അഹ്‌മദ് അലി, സലീം ചൗക്കി, ശരീഫ് മുഗു, ഇഖ്ബാൽ സി എൻ, നൗശാദ് സി എച്, ശറഫുദ്ദീൻ ബേവിഞ്ച, കരീം ചൗക്കി, നഫീസ ശിസ തുടങ്ങിയവർ സംബന്ധിച്ചു. ബി അശ്‌റഫ് സ്വാഗതവും ശംല നന്ദിയും പറഞ്ഞു.
കഴിഞ്ഞ വർഷം പാലിയേറ്റീവ് ദിനത്തിലും അജ് വ ഫൗൻഡേഷൻ പാലിയേറ്റീവ് രോഗികൾക്കുള്ള സഹായ കിറ്റ് വിതരണം നടത്തിയിരുന്നു. മുമ്പ് ഫൗൻഡേഷൻ പ്രഖ്യാപിച്ച മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ മികച്ച സാമൂഹ്യ സംഘടനയ്ക്കുള്ള 5000 രൂപയുടെ ക്യാഷ് അവാർഡ് കുന്നിൽ യങ് ചാലൻജേർസ് പ്രസിഡന്റ് റിയാസ് കുന്നിലും, മുളിയാർ പഞ്ചായത്തിലെ മികച്ച സാമൂഹ്യ കൂട്ടായ്മക്കുള്ള 5000 രൂപയ്ക്കുള്ള ക്യാഷ് അവാർഡ് സ്മാർട് മെഡി കെയറിന് വേണ്ടി അർശാദ് പൊവ്വലും ചടങ്ങിൽ ഏറ്റുവാങ്ങി.
Keywords: Kerala, Kasaragod, News, Top-Headlines, Panchayath, President, Award, Patients, Mogral puttur, Inaugration, District treasurer, Center, Kits distributed to patients on Palliative Day.
< !- START disable copy paste -->
പാലിയേറ്റീവ് ദിനത്തിൽ കാരുണ്യ ഹസ്തവുമായി അജ് വ ഫൗൻഡേഷൻ; രോഗികൾക്കുള്ള സഹായ കിറ്റ് വിതരണം ചെയ്തു
Kits distributed to patients on Palliative Day
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ