Join Whatsapp Group. Join now!

കാസർകോട്ട് എയിംസിനായി നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു

A week passed hunger strike for Kasaragod AIIMS#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 20.01.2022) എയിംസിനായി കാസർകോട് ജില്ലയെ ഉൾപെടുത്തി സംസ്ഥാന സർകാർ ഉടൻ പുതിയ പ്രൊപോസൽ കേന്ദ്രത്തിന് സമർപിക്കണമെന്ന ആവശ്യവുമായി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം ഏഴ് ദിവസം പിന്നിട്ടു.

  
Kasaragod, Kerala, News, A week passed hunger strike for Kasaragod AIIMS.



ബുധനാഴ്ച മംഗൽപാടി ജനകീയ വേദി കമിറ്റിയാണ് ഉപവാസ സമര പന്തൽ ഏറ്റെടുത്തത്. റശീദ് മുട്ടംതല ഉദ്‌ഘാടനം ചെയ്തു. സിദ്ദീഖ് കൈക്കമ്പ അധ്യക്ഷത വഹിച്ചു. സുബൈർ പടുപ്പ്, ഉസ്മാൻ കടവത്ത്, എം ആർ ഷെട്ടി, മഹ് മൂദ് കൈക്കമ്പ, അശാഫ് മൂസ കുഞ്ഞി, ശരീഫ് മുഗു, ശാഫി കല്ലുവളപ്പിൽ, അബൂ തമാം,

യൂസഫ് പച്ചിലംപാറ, സൈനുദ്ദീൻ അട്ക്ക, ബിലാൽ അട്ക്ക, സാലി സികന്തടി, ആനന്തൻ പെരുമ്പള, നളിനാക്ഷൻ ഒളവറ, ഹകീം ബേക്കൽ, കരിവെള്ളൂർ വിജയൻ, എം അനന്തൻ നമ്പ്യാർ, അബ്ദുൽ നാസർ പട്ടുവം, സുഹൈൽ, ശരീഫ് കാപ്പിൽ, ബിലാൽ അട്ക്ക, ഫാറൂഖ് ഖാസ്മി, നാസർ ചെർക്കളം, സുലൈഖ മാഹിൻ, സലീം സന്ദേശം, ശ്രീനാഥ് ശശി, കൃഷ്ണദാസ്, ഹമീദ് ചേരങ്കൈ, ഗോപി മുതുവന്നൂർ, ഹമീദ് കോളിയടുക്കം, ശുകൂർ കണാജെ, ഹമീദ് കാണിയൂർ തുടങ്ങിയവർ സംസാരിച്ചു.

എം ആർ ഷെട്ടി, മഹ് മൂദ് കൈക്കമ്പ, അശാഫ് മൂസ കുഞ്ഞി, അബൂ തമാം, യൂസഫ് പച്ചിലംപാറ, സൈനുദ്ദീൻ അട്ക്ക, ബിലാൽ അട്ക്ക, സാലി സികന്തടി, സിദ്ദീഖ് കൈക്കമ്പ, നാസർ ചെർക്കളം, സലീം ചൗക്കി, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവരാണ് ബുധനാഴ്ച ഉപവസിച്ചത്. അബ്ദുൽ നസീർ പട്ടുവം നാരങ്ങ നീര് നൽകി ഏഴാം ദിവസത്തെ ഉപവാസം അവസാനിപ്പിച്ചു. സിസ്റ്റർ ജയ ആൻ്റോ മംഗലത്ത് സ്വാഗതവും താജുദ്ദീൻ ചേരങ്കൈ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, News, A week passed hunger strike for Kasaragod AIIMS.


< !- START disable copy paste -->

Post a Comment