Join Whatsapp Group. Join now!

യുവാവ് അസുഖത്തെ തുടർന്ന് മരിച്ചു

Young man died due to illness#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (my.kasargodvartha.com 17.12.2021) യുവാവ് അസുഖത്തെ തുടർന്ന് മരിച്ചു. പേരാൽ സ്‌കൂളിന് സമീപം താമസിക്കുന്ന സിദ്ദീഖ് (39) ആണ് മരിച്ചത്. മംഗ്ളൂറിലെ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മുസ്ലിം യൂത് ലീഗ് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മഞ്ചേശ്വരം മണ്ഡലം പ്രവർത്തക സമിതി അംഗം എന്നീ പദവികൾ വഹിച്ചിരുന്നു.

  
Kasaragod, Kerala, News, Obituary, Mogral, Kumbala, Muslim League, Muslim Youth League, Young man died due to illness.



മൂന്ന് തവണ കുമ്പള ഗ്രാമപഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ മുഹമ്മദ് ഹാജിയുടെ മകനാണ്. വർഷങ്ങളോളം പ്രവാസിയായിരുന്നു. വലിയൊരു സുഹൃദ് ബന്ധത്തിന് ഉടമയും സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്നു.

ബീഫാത്വിമയാണ് മാതാവ്.

ഭാര്യ: സാജിദ.

മക്കൾ: ശിജാഹ്, മുഹമ്മദ്.

സഹോദരങ്ങൾ: ശാഹുൽ ഹമീദ്, അബ്ബാസ്, അബ്ദുല്ലത്വീഫ്, ഇഖ്ബാൽ, സത്താർ, രിഫാഇ, ആഇശ, അനീസ.


Keywords: Kasaragod, Kerala, News, Obituary, Mogral, Kumbala, Muslim League, Muslim Youth League, Young man died due to illness.


< !- START disable copy paste -->

Post a Comment