പരിപാടി അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിലെ കൂട്ടായ്മയില്‍ ജീവന്‍ പണയം വെച്ചുള്ള പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് ഈ ആദരമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാന്‍ എം കെ വിജയന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി സുധാകരന്‍, ബീവി, വാര്‍ഡംഗങ്ങളായ അശോകന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, മെഡികല്‍ ഓഫീസര്‍ ഡോ. എം മുഹമ്മദ്, ഡോ.വേണു സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബൂബകർ സ്വാഗതവും ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ നന്ദിയും പറഞ്ഞു. ആശാ വര്‍കര്‍മാര്‍ക്കുള്ള യുനിഫോം എംഎല്‍എ വിതരണവും ചെയ്തു.