Join Whatsapp Group. Join now!

കരുത്തരായ ടീമുകൾ; സംസ്ഥാന കാരംസ് ചാംപ്യൻഷിപിന് തുടക്കമായി

കാഞ്ഞങ്ങാട്: (my.kasargodvartha.com 04.12.2021) 32-ാമത് സംസ്ഥാന കാരംസ് ചാംപ്യൻഷിപിന് പടന്നക്കാട് ഗുഡ് ഷെപേഡ് പാസ്റ്ററൽ സെൻ്ററിൽ തുടക്കമായി. കോഴിക്കോട് ജില്ലയ്ക്കിപ്പുറം ഇതാദ്യമായാണ് ചാംപ്യൻഷിപിന് വേദിയാകുന്നത്. ഇ ചന്ദ്രശേഖരൻ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷയും സംഘാടക സമിതി ചെയർപേഴ്സണുമായ കെ വി സുജാത അധ്യക്ഷത വഹിച്ചു. കാരം ബോർഡിന് ഇരുവശവുമിരുന്ന് ഉദ്ഘാടകനും അധ്യക്ഷയും മത്സരിച്ചതോടെയാണ് ചാംപ്യൻഷിപ് തുടങ്ങിയത്.

   
Kasaragod, Kerala, News, Kanhangad, State carrom championship begun.




ജില്ലാ കാരംസ് അസോസിയേഷൻ പ്രസിഡൻ്റ് പ്രൊഫ. കെ പി ജയരാജൻ ആമുഖ ഭാഷണം നടത്തി. കാരംസ് അസോസിയേഷൻ കേരള പ്രസിഡൻ്റ് പി എസ് മനേക്ഷ്, സെക്രടറി എം പി ചന്ദ്രശേഖരൻ എന്നിവർ മുഖ്യാതിഥികളായി.

സംഘാടക സമിതി വർകിങ് ചെയർമാനും നീലേശ്വരം നഗരസഭ വൈസ് ചെയർമാനുമായ പി പി മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ കെ അനീശൻ, എം ബൽരാജ്, ഗണേഷ് അരമങ്ങാനം, ഫാ. തോമസ് പൈനാടത്ത്, എം രാധാകൃഷ്ണൻ നായർ, സി യൂസഫ് ഹാജി, അബ്ദുർ റസാഖ് തായലക്കണ്ടി, ടി ജെ സന്തോഷ്, ടി സത്യൻ പടന്നക്കാട്, സർഗം വിജയൻ, മനോജ് പള്ളിക്കര പ്രസംഗിച്ചു.

ശ്യാംബാബു വെള്ളിക്കോത്ത് സ്വാഗതവും ഐശ്വര്യ കുമാരൻ നന്ദിയും പറഞ്ഞു.

12 ജില്ലകളിൽ നിന്നുള്ള ഇരുനൂറോളം താരങ്ങളാണ് ചാംപ്യൻഷിപിൽ മത്സരിക്കുന്നത്. അശ്വമേധം ഫെയിം ഗ്രാൻ്റ് മാസ്റ്റർ ജി എസ് പ്രദീപ് ഉൾപെടെയുള്ള ദേശീയ, അന്തർദേശീയ താരങ്ങൾ മത്സരത്തിനെത്തിയിട്ടുണ്ട്. അന്തർദേശീയ നിലവാരമുള്ള അംപയർമാരാണ് മത്സരം നിയന്ത്രിക്കുന്നത്. ചാംപ്യൻഷിപ് അഞ്ചിന് സമാപിക്കും.


Keywords: Kasaragod, Kerala, News, Kanhangad, State carrom championship begun.


< !- START disable copy paste -->

Post a Comment