Kerala

Gulf

Chalanam

Obituary

Video News

എസ് എസ് എഫ് ക്യാംപസ് അസംബ്ലിക്ക് മഞ്ചേശ്വരം മള്ഹറിൽ പതാക ഉയർന്നു; ഞായറാഴ്ച വിവിധ പരിപാടികൾ; വിദ്യാർഥി റാലിയോടെ സമാപിക്കും

മഞ്ചേശ്വരം: (my.kasargodvartha.com 18.12.2021) 'ലെറ്റ്സ് സ്‌മൈൽ, ഇറ്റ്സ് ചാരിറ്റി' എന്ന പ്രമേയത്തിൽ എസ് എസ് എഫ് കാസർകോട് ജില്ലാ കമിറ്റി സംഘടിപ്പിക്കുന്ന ക്യാംപസ് അസംബ്ലിക്ക് മഞ്ചേശ്വരം മള്ഹറിൽ തുടക്കമായി. സംഘാടക സമിതി ചെയർമാൻ സയ്യിദ് അബ്ദുർ റഹ്‌മാൻ ശഹീർ അൽ ബുഖാരി പതാക ഉയർത്തി. പൊസോട്ട് തങ്ങൾ മഖാം സിയാറത്തിന് സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി നേതൃത്വം നൽകി.
                        
News, Kerala, Kasaragod, Top-Headlines, SSF, SSF Campus Assembly begins.

ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അബ്ദുർ റഹ്‌മാൻ അഹ്സനി മുഹിമ്മാത്ത്, എം എസ് തങ്ങൾ ഉദ്യാവരം, സയ്യിദ് മുസ്ത്വഫ തങ്ങൾ മമ്പുറം, ഹസൻ സഅദി മള്ഹർ, ഉമറുൽ ഫാറൂഖ് മദനി, അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം, ഉമറുൽ ഫാറൂഖ് പൊസോട്ട്, റശീദ് സഅദി, ശംസീർ സൈനി, പള്ളിക്കുഞ്ഞി ഹാജി, ഹാരിസ് ഹാജി പൊസോട്ട് സംബന്ധിച്ചു.

ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് മള്ഹറതുൽ ബദ്രിയ ആത്മീയ സംഗമം നടക്കും. ഒമ്പത് മണിക്ക്

ആരംഭിക്കുന്ന അസംബ്ലിയിൽ ജില്ലയിലെ വിവിധ പ്രൊഫഷനൽ, ആർട്സ്, സയൻസ് കോളജുകളിലെ ആയിരത്തോളം വിദ്യാർഥികൾ സംബന്ധിക്കും. സംസ്ഥാന ജനറൽ സെക്രടറി സി എൻ ജഅഫർ സ്വാദിഖ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഓഫ് ന്യൂയോർകിൽ പ്രവേശനം ലഭിച്ച എസ് എസ് എഫ് ജില്ലാ എക്സിക്യൂടീവംഗം മുഹമ്മദ് മുദ്ദസിർ മഞ്ചേശ്വരത്തിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ ഉപഹാരം നൽകും.

ഡോ. അബൂബകർ, ഡോ. നൂറുദ്ദീൻ, ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, എം മുഹമ്മദ് നിയാസ് കോഴിക്കോട്, ഇബ്രാഹിം ബാഖവി മേൽമുറി, അനസ് അമാനി കണ്ണൂർ, ഫാസിൽ നൂറാനി, ശമീൽ നുസ്രി, ശിഹാബ് ക്ലായിക്കോട്, അഹ്‌മദ്‌ ഫസാരിയ ജാമിഅ മില്ലിയ എന്നിവർ വിവിധ സെഷനുകൾ നയിക്കും.

വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിക്കും. സി കെ റാശിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി,

സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, പി ബി ബശീർ പുളിക്കൂർ, സുലൈമാൻ കരിവെള്ളൂർ, മൂസൽ മദനി അൽ ബിശാറ, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, കൊല്ലംമ്പാടി അബ്ദുൽ ഖാദർ സഅദി, അബ്ദുർ റഹ്‌മാൻ അഹ്സനി, മൂസ സഖാഫി കളത്തൂർ, സ്വലാഹുദ്ദീൻ അയ്യൂബി, അശ്രഫ് സഅദി ആരിക്കാടി, ജമാലുദ്ദീൻ സഖാഫി ആദൂർ, ഹസൻ കുഞ്ഞി മള്ഹർ, മുഹമ്മദ് സഖാഫി പാത്തൂർ, ജബ്ബാർ സഖാഫി പാത്തൂർ, അഹ്‌മദ്‌ കുഞ്ഞി മുസ്ലിയാർ ഉർണി, സാദിഖ് മാസ്റ്റർ ആവള, റസാഖ് സഖാഫി കോട്ടക്കുന്ന്, റഹീം സഖാഫി ചിപ്പാർ, സ്വാദിഖ് ആവള സംബന്ധിക്കും. വിദ്യാർഥി റാലിയോടെ സമാപിക്കും.


Keywords: News, Kerala, Kasaragod, Top-Headlines, SSF, SSF Campus Assembly begins.
< !- START disable copy paste -->

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive