Join Whatsapp Group. Join now!

പെരിയ ഇരട്ടകൊല; സിപിഎം നേതാക്കളെ അറസ്റ്റ് അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

Periya case; congress held protest#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 05.12.2021) പെരിയയിലെ യൂത് കോൺഗ്രസ് പ്രവർത്തരായിരുന്ന കൃപേഷ് - ശരത് ലാൽ കൊലപാതക കേസിൽ മുൻ എംഎൽഎ ഉൾപെടെയുള്ള സിപിഎം നേതാക്കളെ സിബിഐ പ്രതി ചേർത്തിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് കാസർകോട് മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

   
Kasaragod, Kerala, News, Protest, Congress, Periya, Murder Case, CBI, Periya case; congress held protest.



പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹെഡ്പോസ്റ്റാഫീസിന് മുന്നിൽ സമാപിച്ചു. ഡിസിസി.പ്രസിഡൻ്റ് പി കെ ഫൈസൽ, കെപിസിസി ജനറൽ സെക്രടറി ബാലകൃഷ്ണൻ പെരിയ, കോൺഗ്രസ് നേതാക്കളായ പി എ അശ്റഫലി, പി വി സുരേഷ്, സി വി ജയിംസ്, കരുൺ താപ്പ, എം സി പ്രഭാകരൻ, കെ ഖാലിദ്, അർജുൻ തായലങ്ങാടി, സാജിദ് മൗവ്വൽ, ജി നാരായണൻ, ഉമേഷ് അണങ്കൂർ, പി കെ വിജയൻ, ശാഹുൽ ഹമീദ്, സി ജി ടോണി, മുനീർ ബാങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Protest, Congress, Periya, Murder Case, CBI, Periya case; congress held protest.


< !- START disable copy paste -->

Post a Comment