ചിത്രീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രമുഖർ അണിനിരന്ന ഹൗസ് ബോട് കുടുംബയാത്ര. ബ്ലൂമൂണ്‍ ക്രിയേഷൻ ടീം അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, ജനപ്രതിനിധികൾ, സാംസ്കാരിക, രാഷ്ട്രീയ പൊതുപ്രവർത്തർ തുടങ്ങിയവർ കുടുംബസമേതം പങ്കെടുത്തു. കോട്ടപ്പുറം മുതൽ വലിയപറമ്പ് വരെയായിരുന്നു യാത്ര. പാലക്കുന്ന് കർമ ഡാൻസ് ആൻഡ് മ്യൂസിക് സ്കൂളിന്റെ നൃത്ത പരിപാടിയുമുണ്ടായിരുന്നു.
കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി കെ ജലീൽ, കസ്തൂരി ബാലൻ, അഡ്വകേറ്റുമാരായ ശുകൂർ, ആശലത, മാധ്യമ പ്രവർത്തകരായ അരവിന്ദൻ മാണിക്കോത്ത്, ബാബു പാണത്തൂർ, മണികണ്ഠൻ പാലിച്ചിയടുക്കം, രാജേഷ് മാങ്ങാട്, അബ്ദുല്ല കുഞ്ഞി ഉദുമ, സുകുമാരൻ ഉദിനൂർ, മുജീബ് കളനാട്, പാലക്കുന്നിൽ കുട്ടി, വിജയരാജ് ഉദുമ, ബാബു കോട്ടപ്പാറ, ശരീഫ് എരോൽ, സതീശൻ ഉദുമ, നീന്തൽ താരവും തീരദേശ പൊലീസ് എഎസ്ഐയുമായ എം ടി പി സൈഫുദ്ദീൻ, പള്ളം നാരായണൻ, പൊതുപ്രവർത്തകരായ പി കെ അബ്ദുല്ല, കെ ബി എം ശരീഫ് കാപ്പിൽ, ഫാറൂഖ് ഖാസ്മി, മുജീബ് മാങ്ങാട്, ശംസുദ്ദീൻ ഓർബിറ്റ്, താജുദ്ദീൻ പടിഞ്ഞാർ എന്നിവർ യാത്രയിലുണ്ടായിരുന്നു. പരിപാടിയിൽ ജീവകാരുണ്യ പ്രവർത്തകനായ ടി എം സി കുഞ്ഞി മൊയ്തീൻ കുട്ടിയെ ബ്ലൂ മൂൺ ക്രിയേഷൻ ആദരിച്ചു.
മൂസ പാലക്കുന്ന് നിർമിക്കുന്ന ഡോക്യുമെന്ററിയുടെ രചന അബ്ബാസാണ് നിർവഹിക്കുന്നത്. ക്യാമറ - രാജൻ കാരിമൂല, എഡിറ്റിങ് - രാജേഷ് മാങ്ങാട്, വിജയരാജ്, ആർട് - സുകു പള്ളം, ക്രിയേറ്റിങ് സപോർട് - അബ്ബാസ് പാക്യാര, അൻസാരി കെ മജീദ്, ലോജസ്റ്റിക് - മുനീർ തിരുവക്കോളി.
Keywords: Kasaragod, Kerala, News, Tour, House Boat, Travel, River, Programme, Organized Houseboat Family Tour.