Join Whatsapp Group. Join now!

എൻഡോസൾഫാൻ പുനരധിവാസ വിലേജ് ഉടൻ യാഥാർഥ്യമാക്കണമെന്ന് മുസ്ലിം ലീഗ്; 'പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല'

Muslim League demands that endosulfan rehabilitation village to be built soon, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 19.12.2021) മുളിയാർ മുതലപ്പാറയിൽ കഴിഞ്ഞ സർകാർ തെരഞ്ഞെടുപ്പിന് മുമ്പായി തറക്കല്ലിടൽ നാടകം നടത്തിയ എൻഡോസൾഫാൻ പുനരധിവാസ വിലേജിൻ്റെ പ്രവൃത്തി ഉടൻ ആരംഭിച്ച് പദ്ധതി യാഥാർഥ്യമാക്കണമെന്ന് മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
                        
News, Kerala, Kasaragod, Top-Headlines, Muslim League, Endosulfan, Village, Muslim League demands that endosulfan rehabilitation village to be built soon.

ഊരാളുങ്കൽ ഏറ്റെടുത്ത പ്രവൃത്തിയുടെ പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി. പുതിയ കെട്ടിടം അനുവദിച്ച് മുളിയാർ വിലേജ് ഓഫീസിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, ജനങ്ങൾക്ക് മാന്യമായ പെരുമാറ്റവും, കൃത്യമായ സേവനവും ജീവനക്കാർ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എസ് എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഖാലിദ് ബെള്ളിപ്പാടി, ബി എം അശ്‌റഫ്, ശരീഫ് കൊടവഞ്ചി, ബാത്വിശ പൊവ്വൽ, എം എസ് ശുകൂർ, ബി എം അബൂബകർ, എം എ ഖാദർ, മൻസൂർ മല്ലത്ത്, സിദ്ദീഖ് ബോവിക്കാനം, എം എച് അബ്ദുർ റഹ്‌മാൻ, മാർക് മുഹമ്മദ് മല്ലം, അബ്ദുൽ ഖാദർ കുന്നിൽ, ഹംസ പന്നടുക്കം ചോയിസ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബി എം ഹാരിസ്, എ കെ യൂസുഫ്, ബി മൊയ്തു, മുഹമ്മദലി മാസ്തിക്കുണ്ട്, മുഹമ്മദ് കുഞ്ഞി ആലൂർ, മൊയ്തു ബാവാഞ്ഞി, അബ്ദുല്ല ബെള്ളിപ്പാടി, ശരീഫ് പന്നടുക്കം, പി എ അഹ്‌മദ്‌ ഹാജി, ഖാദർ ആലൂർ, എ ബി കലാം, ശഫീഖ് മൈക്കുഴി, അബൂബകർ ചാപ്പ, കെ മുഹമ്മദ് കുഞ്ഞി, മറിയം അബ്ദുൽ ഖാദർ, അനീസ മല്ലത്ത്, അബ്ബാസ് കൊളച്ചപ്, രമേശൻ മുതലപ്പാറ, അബ്ദുൽ ഖാദർ ആലൂർ, ശംസീർ മൂലടുക്കം പങ്കെടുത്തു.


Keywords: News, Kerala, Kasaragod, Top-Headlines, Muslim League, Endosulfan, Village, Muslim League demands that endosulfan rehabilitation village to be built soon.
< !- START disable copy paste -->

Post a Comment