ഇശല്‍ പടിഞ്ഞാര്‍ സംഘടിപ്പിച്ച 'തങ്കക്കിനാവ്' സംഗീത സാന്ദ്രമായി; വി എം കുട്ടി, പീര്‍ മുഹമ്മദ് അനുസ്മരണവും നടത്തി
Ishal Padinjar organized music programme,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 19.12.2021) കലാ, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇശല്‍ പടിഞ്ഞാര്‍ സംഘടിപ്പിച്ച 'തങ്കക്കിനാവ്' ഇശല്‍രാവ് സംഗീത സാന്ദ്രമായി. വിടപറഞ്ഞ പ്രശസ്ത സംഗീതസംവിധായകരും ഗായകന്മാരുമായ വി എം കുട്ടി, പീര്‍ മുഹമ്മദ് അനുസ്മരണവും നടന്നു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ ആബിദ് കണ്ണൂർ, പ്രകാശ് മണ്ണൂർ, സഫീർ കുറ്റ്യാടി, ബെൻസി റശീദ്, പ്രിയ ബൈജു, ഹരിത രഘുനാഥൻ, ആശിഖ എന്നിവര്‍ ഗാനങ്ങൾ ആലപിച്ചു.
അനുസ്‌മരണ പരിപാടി ഗാന രചയിതാവ് പി എസ് ഹമീദ് ഉദ്‌ഘാടനം ചെയ്തു. സ്കാനിയ ബെദിര പ്രഭാഷണം നടത്തി. ഇശൽ പരിപാടി രചന അബ്ബാസ് നിയന്ത്രിച്ചു. ശംസുദ്ദീൻ ഓർബിറ്റ് അധ്യക്ഷത വഹിച്ചു. സ്വാദിഖ് അബ്ബാസ് അവതാരകനായി. ഖമറുദ്ദീൻ കീച്ചേരി, മുരളീധരന്‍ എന്നിവര്‍ ഓര്‍കസ്ട്ര നയിച്ചു.
ബാബുരാജ്, മൂസ എരഞ്ഞോളി, പി ടി അബ്ദുർ റഹ്‌മാൻ, ചാന്ദ് പാഷ, വടകര കൃഷ്ണദാസ് എന്നിവരുടെ ഓര്‍മകളിലൂടെയായിരുന്നു ഗാനാലാപനം. പ്രദേശത്തെ കലാകാരന്മാരുടെ ഇശൽ പരിപാടിയും അരങ്ങേറി.