Join Whatsapp Group. Join now!

'പി ടി തോമസിന്റെ നിലപാടുകൾ ഭാവി കേരളം ചർച ചെയ്യും'; സർവകക്ഷി യോഗം അനുശോചിച്ചു

All party meeting condoles on death of P T Thomas#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 24.12.2021) പൊതുപ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും സാമൂഹിക പാരിസ്ഥിതിക സാംസ്കാരിക മേഖലകളിൽ എങ്ങനെ ഇടപെടണമെന്ന് ഉത്തമ ഉദാഹരണമാണ് പി ടി തോമസെന്നും മരണത്തിലും താൻ ഉയർത്തിയ നിലപാടുകൾ കേരളം അത്ഭുതത്തോടെ നോക്കി കാണുമെന്നും സർവകക്ഷി യോഗം അനുശോചിച്ചു. ജില്ലാ കോൺഗ്രസ്‌ കമിറ്റിയുടെ നേതൃത്വത്തിലാണ് സർവകക്ഷി അനുശോചന യോഗം ചേർന്നത്.

  
Kasaragod, Kerala, News, P T Thomas, Death, All party meeting condoles on death of P T Thomas.



ഡിസിസി പ്രസിഡന്റ്‌ പ്രസിഡന്റ്‌ പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. യുഡിഫ് ജില്ലാ ചെയർമാൻ സി ടി അഹ്‌മദ്‌ അലി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, സിപിഎം ഏരിയ സെക്രടറി മുഹമ്മദ്‌ ഹനീഫ്‌, സിപിഐ സംസ്ഥാന കമിറ്റി അംഗം ടി കൃഷ്ണൻ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്‌ പ്രമീള മജൽ, ആർ എസ് പി ജില്ല സെക്രടറി ഹരീഷ് പി നമ്പ്യാർ, കേരള കോൺഗ്രസ്‌ (എം) നേതാവ് സജി സെബാസ്റ്റ്യൻ, ഐ എൻ എൽ ജില്ല സെക്രടറി അസീസ് കടപ്പുറം, കോൺഗ്രസ്‌ നേതാക്ക ളായ പി എ അശ്‌റഫ് അലി, എം സി പ്രഭാകരൻ, സി വി ജെയിംസ്, കരുൺ താപ്പ, ഗീത കൃഷ്ണൻ, വി വി പ്രഭാകരൻ എന്നിവർ അനുശോചിച്ചു.


Keywords: Kasaragod, Kerala, News, P T Thomas, Death, All party meeting condoles on death of P T Thomas.


< !- START disable copy paste -->

Post a Comment