പെട്രോൾ, ഡീസൽ ഉൽപന്നങ്ങളുടെ മേലുള്ള കേന്ദ്ര വിൽപ്പന നികുതി കുറച്ചിട്ടും അതിനു ആനുപാതികമായി നികുതി കുറയ്ക്കാതെ ന്യായീകരണങ്ങൾ നിരത്തി ജനങ്ങളെ പരിഹസിക്കുകയാണ് പിണറായി സർകാരെന്ന് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. യുവമോർച സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് മാർച് സംഘടിപ്പിച്ചത്.
ജില്ലാ പ്രസിഡൻ്റ് ധനഞ്ജയൻ മധൂർ അധ്യക്ഷത വഹിച്ചു. എൻ സതീഷ്, പി ആർ സുനിൽ, പി രമേശ്, പുഷ്പ ഗോപാലൻ സംബന്ധിച്ചു. അഞ്ജു ജോസ്റ്റി, ചന്ദ്രകാന്ത് ഷെട്ടി, പ്രദീപ് കുമ്പള, സബിനേഷ്, രാഹുൽ പരപ്പ, മഹേഷ് ഗോപാൽ നേതൃത്വം നൽകി. സാഗർ ചാത്തമത്ത് സ്വാഗതവും അജിത് കടപ്പുറം നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, News, Yuva Morcha held Collectorate march.< !- START disable copy paste -->