Join Whatsapp Group. Join now!

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു ഡി എഫ് പള്ളിക്കര പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച് നടത്തി

UDF held march to Pallikkara panchayat office#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പള്ളിക്കര: (my.kasargodvartha.com 22.11.2021) യു ഡി എഫ് പള്ളിക്കര പഞ്ചായത്ത് ഓഫീലേക്ക് പ്രതിഷേധ മാർച് നടത്തി. മൗവ്വൽ കല്ലിങ്കാൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ബിലാൽ നഗർ അംഗൻവാടിക്ക് അനുവദിച്ച സർകാർ ഭൂമി ഏറ്റെടുക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുക, വികസന പ്രവർത്തനത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പള്ളിക്കര പഞ്ചായത്ത് യു ഡി എഫ് കമിറ്റിയുടെ സമരം.

  
Kasaragod, Kerala, News, UDF held march to Pallikkara panchayat office.





മാർച് ബേക്കൽ ജംക്ഷനിൽ യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന യോഗം കെ പി സി സി നിർവാഹക സമിതി അംഗം ഹകീം കുന്നിൽ ഉദ്‌ഘാടനം ചെയ്തു. ഹനീഫ് കുന്നിൽ അധ്യക്ഷത വഹിച്ചു.

കെ ഇ എ ബകർ, ഗീതാ കൃഷ്ണൻ, കെ എ അബ്ദുല്ല ഹാജി, സത്യൻ പൂച്ചക്കാട്, ടി പി കുഞ്ഞബ്ദുല്ല, സാജിദ് മൗവ്വൽ, സോളാർ കുഞ്ഞഹ് മദ് ഹാജി, ഹാരിസ് തൊട്ടി, എം ജി മുഹമ്മദ് ഹാജി, ചന്തുക്കുട്ടി പൊഴുതല, എം ബി ശാനവാസ്, വി ബാലകൃഷ്ണൻ നായർ, ടി പി കുഞ്ഞബ്ദുല്ല ഹാജി, ശകീല ബശീർ, സിദ്ദീഖ് പള്ളിപ്പുഴ, മുഹമ്മദ് കുഞ്ഞി ചോണായി, ബശീർ കുന്നിൽ, ജയശ്രീ എം പി, അബ്ബാസ് തെക്കുപുറം, നസീറ പള്ളിപ്പുഴ, ഹസീന മുനീർ, അബ്ദുല്ല പി കെ, എം രത്നാകരൻ നമ്പ്യാർ, മജീദ് ടി പള്ളിപ്പുഴ, ബശീർ മൗവ്വൽ, അഹ്‌മദ്‌ ഹാജി മൗവ്വൽ, ദാവൂദ് പള്ളിപ്പുഴ, ഗോപാല കൃഷ്ണൻ കരിച്ചേരി, ശാഫി യൂസഫ്, ഇജാസ് ഖിള്റിയ, രാജു കുറിച്ചിക്കുന്ന് പ്രസംഗിച്ചു. എം പി എം ശാഫി സ്വാഗതവും രവീന്ദ്രൻ കരിച്ചേരി നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, News, UDF held march to Pallikkara panchayat office.


< !- START disable copy paste -->

Post a Comment