Join Whatsapp Group. Join now!

യു ഡി എഫ് ജില്ലാ നേതൃസംഗമം നവംബർ 15ന്; വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും; ഘടക കക്ഷി നേതാക്കളും സംബന്ധിക്കും

UDF district leadership meeting on November 15 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 12.11.2021) യു ഡി എഫ് ജില്ലാ നേതൃസംഗമം നവംബർ 15ന് രാവിലെ 10 മണിക്ക് കാസർകോട് മുൻസിപൽ കോൻഫറൻസ് ഹാളിൽ ചേരും. പ്രതിപക്ഷ നേതാവും യു ഡി എഫ് ചെയർമാനുമായ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. കൺവീനർ എം എം ഹസൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുർ റഹ്‌മാൻ രണ്ടത്താണി തുടങ്ങിയ ഘടകകക്ഷി നേതാക്കൾ സംബന്ധിക്കും.

  
UDF district leadership meeting on November 15


യു ഡി എഫ് ജില്ലാ, നിയോജക മണ്ഡലം കമിറ്റി അംഗങ്ങൾ, പഞ്ചായത്ത്, മുൻസിപൽ ചെയർമാൻ, കൺവീനർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ബാങ്ക് ഡയറക്ടർമാർ സംബന്ധിക്കണമെന്ന് ജില്ലാ ചെയർമാൻ സി ടി അഹ്‌മദ്‌ അലിയും ജനറൽ കൺവീനർ എ ഗോവിന്ദൻ നായരും അറിയിച്ചു.

യു ഡി എഫ് നേതൃസംഗമത്തിൽ

മുഴുവൻ പ്രതിനിധികളും സംബന്ധിക്കണമെന്ന് മുസ്‌ലിം ലീഗ്

കാസർകോട്: യു ഡി എഫ് ജില്ലാ നേതൃസംഗമത്തിൽ മുഴുവൻ മുസ്‌ലിം ലീഗ് പ്രതിനിധികളും സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ലയും ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാനും അറിയിച്ചു.

Keywords: Kerala, Kasaragod, News,  UDF district leadership meeting on November 15.< !- START disable copy paste -->

Post a Comment