കാസർകോട്: (my.kasargodvartha.com 21.11.2021) തിരുനബി(സ) സഹിഷ്ണുതയുടെ മാതൃക എന്ന ശീർഷകത്തിൽ എസ് എസ് എഫ് കാസർകോട് ജില്ലാ കമിറ്റി സംഘടിപ്പിച്ച ബുക് ടെസ്റ്റിൽ മുഹമ്മദ് ത്വാഹിർ ഹസൻ കട്ടത്തടുക്ക സ്വർണ മെഡലിന് അർഹനായി. ഐ പി ബി പ്രസിദ്ധീകരിച്ച 'നിങ്ങളുടെ പ്രവാചകൻ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ബുക് ടെസ്റ്റ് നടന്നത്.
ജില്ലാ പ്രസിഡൻ്റ് അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം വിജയികളെ പ്രഖ്യാപിച്ചു. ആദ്യ പത്തിൽ മിസ്ഹബ് ടി പി കൊല്ലട, ഹാഫിസത് സാജിദ പട്ള, മുഹമ്മദ് ഹാദി കോളിയടുക്കം, ആഇശത് ശാകിറ ബാപാലിപൊനം, ഖദീജ ബിൻത് സ്വാലിഹ് സഅദി, ജുനൈദ് കുബണൂർ, മുഹമ്മദ് സ്വാലിഹ് ചട്ടഞ്ചാൽ, അഹ്‌മദ് സിനാൻ വെള്ളച്ചാൽ, മുഹമ്മദ് ശാഫി പട്ള, മുഹമ്മദ് ബിലാൽ ഉദിനൂർ എന്നിവർ ഇടം നേടി.
ഇബ്രാഹിം സഖാഫി കർന്നൂർ - റഹ്‌മത് ബീവി ദമ്പതികളുടെ മകനാണ് മുഹമ്മദ് ത്വാഹിർ ഹസൻ. മുഹിമ്മാത് മദ്രസയിലും, കുമ്പള ഗവ. ഹയർ സെകൻഡറി സ്കൂളിലും എട്ടാം ക്ലാസിൽ പഠിക്കുന്നു.
വിജയികളെ എസ് എസ് എഫ് ജില്ലാ കമിറ്റി അഭിനന്ദിച്ചു. ഉമറുൽ ഫാറൂഖ് പൊസോട്ട്, അബ്ദുർ റശീദ് സഅദി പൂങ്ങോട്, നംശാദ് ബേക്കൂർ, ശാഫി ബിൻ ശാദുലി ബീരിച്ചേരി, അബ്ദുൽ കരീം ജൗഹരി ഗാളിമുഖം, ശംസീർ സൈനി ത്വാഹനഗർ, ബാദുശ സഖാഫി ഹാദി മൊഗർ, ഫാറൂഖ് സഖാഫി എരോൽ, മൻസൂർ കൈനോത്ത്, തസ്ലീം കുന്നിൽ, റഈസ് മുഈനി അത്തൂട്ടി, സിദ്ദീഖ് സഖാഫി കളത്തൂർ, അസ്ലം അഡൂർ സംബന്ധിച്ചു.
Keywords: Appreciate, Award, Committee, News, President, SSF, Muhimmath, SSF book test; Muhammad Twahir Hasan won Gold Medal.