കാസർകോട്: (my.kasargodvartha.com 06.11.2021) തിരുനബി; സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തിൽ എസ് എസ് എഫ് സംഘടിപ്പിച്ച മുത്ത് നബി മെഗാ ക്വിസിൻ്റെ സെകൻഡ് റൗൻഡ് മത്സരം സമാപിച്ചു. മഴവിൽ ക്ലബ്, ഹയർ സെകൻഡറി, കാമ്പസ് എന്നിവിടങ്ങളിൽ മത്സരിച്ച് വിജയിച്ചവരാണ് ജില്ലാ കമിറ്റി സംഘടിപ്പിച്ച സെകൻഡ് റൗൻഡിൽ മത്സരിച്ചത്.
മഴവിൽ ക്ലബിന് വേണ്ടി നടത്തിയ ക്വിസിൽ യുപി വിഭാഗത്തിൽ മുഹിമ്മാത് ഇൻഗ്ലീഷ് മീഡിയത്തിലെ അബ്ദുൽ ഹകീം, അഹ്‌മദ് സുൽത്വാൻ ശാദിൽ എന്നിവർ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മുഹിമ്മാത് എച് എസിലെ മുഹമ്മദ് അബൂ ബകർ, മുഹമ്മദ് ശബീൽ എന്നിവർ ഒന്നാമതെത്തി. ഹയർ സെകൻഡറി വിഭാഗത്തിൽ ചന്ദ്രഗിരി ഹയർ സെകൻഡറിയിലെ മുഹമ്മദ് കൈഫ്, മിർസാൻ ഒന്നാം സ്ഥാനം നേടി. കാമ്പസ് വിഭാഗത്തിൽ കാസർകോട് ഗവൺമെൻ്റ് കോളജിലെ മിസ്അബ്, നൗഫൽ
എന്നിവർ ഒന്നാമതെത്തി.
ജില്ലാ പ്രസിഡൻ്റ് അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. ഉമറുൽ ഫാറൂഖ് പൊസോട്ട് അധ്യക്ഷത വഹിച്ചു. വെഫി ഡയറക്ടറേറ്റ് മെമ്പർ അബ്ദുർ റഹ്‌മാൻ എരോൽ ക്വിസ് മത്സരം നയിച്ചു. ബാദുശ ഹാദി മൊഗർ, ഫാറൂഖ് സഖാഫി എരോൽ, മൻസൂർ കൈനോത്ത്, ഇർശാദ് സഅദി, അബ്ദുൽ അസീസ് ബദിയഡുക്ക സംബന്ധിച്ചു.
Keywords: Kerala, Kasaragod, News, Second round of Muth Nabi Mega Quiz concluded.< !- START disable copy paste -->
You are here
എസ് എസ് എഫ് സംഘടിപ്പിച്ച മുത്ത് നബി മെഗാ ക്വിസിൻ്റെ സെകൻഡ് റൗൻഡ് മത്സരം സമാപിച്ചു
- Saturday, November 6, 2021
- Posted by Web Desk Hub
- 0 Comments
Web Desk Hub
NEWS PUBLISHER
No comments: