Join Whatsapp Group. Join now!

കാസർകോട് നഗരസഭയുടെ സഹകരണത്തിൽ 10 ദിവസത്തെ ഓടിസം മെഡികൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു; റെജിസ്ട്രഷൻ ചെയ്യാൻ അവസരം

Organizes 10 day Autism Medical Camp‌ #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 03.11.2021) നഗരസഭയുമായി സഹകരണത്തിൽ ശനിയാഴ്ച (നവംബർ ആറ്) മുതൽ കാസർകോട് മുൻസിപൽ വനിതാ ഭവൻ ഹാളിൽ 10 ദിവസത്തെ ജില്ലാ തല ഓടിസം മെഡികൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ഡോ. സി പി അബൂബകറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക.

Kasaragod, News, Kerala, Organizes 10 day Autism Medical Camp‌.

ഡൗൺസ് സിൻഡ്രോം, ബുദ്ധി വൈകല്യം, സെറിബ്രൽ പാൾസി തുടങ്ങിയ ബ്രെയിൻ പ്രശ്നങ്ങളുള്ളവരെയും ക്യാമ്പിൽ പരിഗണിക്കും. കുട്ടികൾക്കാവശ്യമായ തെറാപികൾ, വാശി അക്രമ മാനജ്മെന്റ്, കൗമാര പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിൽ കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കുകയും ശാക്തീകരിക്കുകയുമാണ്‌ ക്യാമ്പിന്റെ ലക്ഷ്യം. രക്ഷിതാക്കൾ കുട്ടികളെയും കൊണ്ടാണ് ക്യാമ്പിൽ പങ്കെടുക്കേണ്ടത്.

സ്പെഷ്യൽ ടീചെർമാർ, തെറാപിസ്റ്റ്, കൗൺസിലഴ്‌സ്, സൈകോളജിസ്റ്റസ് എന്നിവർക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. ആദ്യം റെജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. റെജിസ്ട്രഷനും മറ്റു വിവരങ്ങൾക്കും 8113959166, 9249328418 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Keywords: Kasaragod, News, Kerala, Organizes 10 day Autism Medical Camp‌.
< !- START disable copy paste -->

Post a Comment