അപകടത്തിന്റെ രൂപത്തിൽ വന്ന വിധിയോട് സധൈര്യം പോരടിച്ച് മുന്നേറിയ വ്യക്തി കൂടിയായിരുന്നു മുഹമ്മദ് കുഞ്ഞി ഹാജി. വർഷങ്ങൾക്ക് മുമ്പ് പാമ്പ് കടിച്ച ഒരാളെ വാഹനത്തിൽ ആശുപത്രിയിൽ കൊണ്ട് പോകുന്നതിനിടയിൽ മറ്റൊരു വാഹനവുമായി കൂട്ടിമുട്ടി അദ്ദേഹത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു. എന്നാൽ അതിൽ തളരാതെ അവസാന നാളുകൾ വരെ അദ്ദേഹം ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. ഒരു കയ്യുമായി 407 പിക് അപ് അടക്കം അദ്ദേഹം ഓടിച്ചിരുന്നു.
ഭാര്യ: ഖൈറുന്നീസ.
മക്കൾ: നിസാർ, മാഹിൻ, ജുനൈദ്, ഫൗസിയ, ഫസീല, ജുവൈരിയ.
സഹോദരങ്ങൾ: ഹാജറ, പരേതരായ മാഹിൻ, സുലൈമാൻ, അഹ് മദ് എം എസ്.
കോളിയടുക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Muhammad Kunhi Haji of Melparmab passed away.