കാസർകോട്: (my.kasargodvartha.com 25.11.2021) സർകാർ ഇടപെട്ട് കാസർകോട് ഗവ. കോളജിൽ പുതിയ പ്രിൻസിപലിനെ നിയമിക്കണമെന്നും അതുവരെ ശക്തമായ സമരങ്ങളുമായി രംഗത്തുണ്ടാവുമെന്നും എം എസ് എഫ് ഗവ. കോളജ് യൂനിറ്റ് കമിറ്റി അറിയിച്ചു. ഗുരുകുല സമ്പ്രദായ കാലത്തെ നടപടി, ദുരഭിമാനം കൊണ്ട് തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന പ്രിൻസിപൽ നാണക്കേടാണെന്നും എംഎസ്എഫ് ആരോപിച്ചു.
പ്രിൻസിപൽ കാൽ പിടിപ്പിച്ചെന്ന സംഭവത്തിൽ, ഗുരുകുല കാലം മാറിയില്ലെന്ന് കാണിക്കാൻ കലെൻഡർ ഉയർത്തി എം എസ് എഫ് പ്രതിഷേധിച്ചു. പ്രസിഡൻറ് ജാബിർ ശിബിൻ, ജനറൽ സെക്രടറി വസീർ, ട്രഷറർ റുവൈസ്, ഹരിത പ്രസിഡൻറ് ശിഫാന, ജനറൽ സെക്രടറി ഫദീല, ട്രഷറർ അഫ്രീന നേതൃത്വം നൽകി.
Keywords: Kasaragod, Kerala, News, MSF demands that appoints new principal in the Kasaragod Govt. college.
< !- START disable copy paste -->