Join Whatsapp Group. Join now!

ബളാലിൽ വീട്ടു മുറ്റത്തൊരു മാവ് പദ്ധതിക്ക് തുടക്കമായി

Mango Tree Project begins in Balal #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (my.kasargodvartha.com 09.11.2021) വീട്ട് മുറ്റത്തൊരു മാവ് പദ്ധതിക്ക് ബളാൽ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ 1500 ഓളം വരുന്ന വീടുകളിലേക്ക് ആദ്യ ഘട്ടത്തിൽ അത്യുൽപാദന ശേഷിയുള്ള മാവിൻ തൈകൾ സൗജന്യമായി നൽകും.


Mango Tree Project begins in Balal



ഒരു കോടി ഫലവൃക്ഷ തൈ വിതരണം എന്ന ജനകീയാസൂത്രണ പദ്ധതി പ്രകാരം മല്ലിക ഇനത്തിൽ പെട്ട മാവിൻ ഗ്രാഫ്റ്റ്‌ തൈകൾ ആണ് ഇതിനായി ബളാൽ കൃഷി ഭവനിൽ എത്തിയിരിക്കുന്നത്. കൃഷി ഭവനിൽ നിന്നും ലഭിക്കുന്ന മാവിൻ തൈകൾ വീട്ടു മുറ്റത്ത്‌ നട്ടു വളർത്തുകയും കൃത്യമായി പരിപാലിക്കുകയും ചെയ്യണം. അഞ്ചുവർഷം കൊണ്ട് കായ്ക്കുന്ന മാവുകളിൽ വിളവ് നൂറ് മേനിയുണ്ടാവുമെന്നാണ് അധികൃതർ പറയുന്നത്.

ബളാൽ പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജു കട്ടക്കയം വീട്ടുടമകൾക്ക് മാവിൻ തൈകൾ കൈമാറി പദ്ധതി ഉത്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് എം രാധാമണി അധ്യക്ഷത വഹിച്ചു.

വാർഡ് അംഗം ദേവസ്യ തറപ്പേൽ, സെക്രടറി കെ ടി റാശിദ്‌, കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ, അസി. കൃഷി ഓഫീസർ എസ് രമേശ്‌ കുമാർ, നളിനി എ കെ പ്രസംഗിച്ചു.


Keywords: Kerala, Kasaragod, News, Balal, Mango Tree Project begins in Balal.

Post a Comment