Join Whatsapp Group. Join now!

ചെർക്കള ലയൻസ് ക്ലബ് കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

Lions Cherkala organized family meeting and felicitation programme#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെർക്കള: (my.kasargodvartha.com 21.11.2021) ലയൻസ് ക്ലബ് ചെർക്കളയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും, വ്യക്തിത്വ അവബോധ ക്ലാസും അനുമോദനവും സംഘടിപ്പിച്ചു. ലയൻസ് ജില്ലാ അഡീഷന ൽ ക്യാബിനറ്റ് സെക്രടറി അഡ്വ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മൊയ്തീൻ ചാപ്പാടി അധ്യക്ഷത വഹിച്ചു. സെക്രടറി ഫൈസൽ പൊവ്വൽ സ്വാഗതം പറഞ്ഞു.



സുകുമാരൻ നായർ പ്രഭാഷണം നടത്തി. വി വേണു ഗോപാലൻ ക്ലാസിന് നേതൃത്വം നൽകി. അർബുദ രോഗികൾക്ക് കുടുംബസമേതം മുടി മുറിച്ചു നൽകിയ റഹീം തെരുവത്ത്, സിപിഎം ബേവിഞ്ച ബ്രാഞ്ച് സെക്രടറി കബീർ ഉഗ്രണി, ചിത്രരചന മത്സര വിജയി മസ്ന ഫാത്വിമ മല്ലത്ത് എന്നിവർക്ക് ഉപഹാരം നൽകി. മാർക് മുഹമ്മദ്, ശരീഫ് ബോസ്, നിസാർ കല്ലട്ര, അനീസ മൻസൂർ മല്ലത്ത്, ജാസിർ ചെങ്കള, എം എ നാസർ പ്രസംഗിച്ചു.


Keywords: Appreciate, Award, Kasaragod, Kerala, News, Secretary, President, Lions Cherkala organized family meeting and felicitation programme.

Post a Comment