Join Whatsapp Group. Join now!

കെ എം സി സിയുടെ 'വായനയിലൂടെ ഒത്ത് ചേരൽ' പരിപാടി ശ്രദ്ധേയമായി; വായന ഉദ്ബുദ്ധരായ സമൂഹത്തെ സൃഷ്ടിക്കുന്നുവെന്ന് ഇ പി ജോൺസൺ

KMCC organized event as part of Reading Year#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (my.kasargodvartha.com 15.11.2021) മരിക്കാത്ത വായനയാണ് മനുഷ്യനെ സംസ്കാര ചിത്തരാക്കുന്നതെന്നും അതിലേക്കായി നടത്തുന്ന പ്രവർത്തനങ്ങളൊക്കെയും സമ്മാനിക്കുന്നത് ഉദ്ബുദ്ധരായ സമൂഹത്തെയും നാടിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർചയെയാണെന്നും ശാർജ ഇൻഡ്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ പി ജോൺസൺ പറഞ്ഞു.

   
Dubai, Gulf, News, Readers, KMCC, President, KMCC organized event as part of Reading Year.



'വി റീഡ് വി ലീഡ്' എന്ന സന്ദേശവുമായി 2021 വായനാ വർഷമായി കൊണ്ടാടി ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമിറ്റി നടത്തുന്ന പ്രവർത്തനം പ്രവാസി മലയാള ലോകത്തിനു അഭിമാനിക്കാവുന്ന നേട്ടമാണെന്നും വായനയുടെ ലോകത്തേക്ക് പുതുതലമുറയെ ആകർഷിപ്പിക്കാൻ ഇത് പോലെയുള്ള പരിപാടികൾ സംഘടിപ്പിക്കാൻ നാമോരോരുത്തരും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനാ വർഷാചരണത്തിന്റെ ഭാഗമായി ശാർജ ഇന്റർനാഷണൽ ബുക് ഫെയർ സെന്ററിലെ ദുബൈ കെഎംസിസി സ്റ്റാളിൽ നടന്ന 'വായനയിലൂടെ ഒത്ത് ചേരൽ' എന്ന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷം നീണ്ട് നിൽക്കുന്ന നിരവധി പരിപാടികളാണ് കെ എം സി സി സംഘടിപ്പിച്ച് കൊണ്ടിരിക്കുന്നത്.

ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി ഓർഗനൈസിംഗ് സെക്രടറി ഹംസ തോട്ടി ഉദ്‌ഘാടനം ചെയ്തു. അശ്‌റഫ് കൊടുങ്ങല്ലൂർ, റഈസ് തലശേരി, മുസ്ത്വഫ വേങ്ങര, ഒ മൊയ്തു, ഹനീഫ് കൽമട്ട, ഹനീഫ് ടി ആർ, അഫ്സൽ മെട്ടമ്മൽ, ജലീൽ പട്ടാമ്പി, എൻ എ എം ജഅഫർ, ജമാൽ ബൈത്താൻ, സി എച് നൂറുദ്ദീൻ, അബ്ബാസ് കെപി, ഫൈസൽ മുഹ്സിൻ, അശ്റഫ് പാവൂർ, സലാം തട്ടാനിച്ചേരി, ഇസ്മാഈൽ നാലാം വാതുക്കൽ, ഹനീഫ് ബാവ, സിദ്ദീഖ് ചൗക്കി, റശീദ് ആവിയിൽ, ഇബ്രാഹിം ബേരിക്ക, സലാം മാവിലാടം,സുബൈർ അബ്ദുല്ല, സുബൈർ കുബനൂർ, സഫ് വാൻ അണങ്കൂർ, ശാഫി ചെർക്കളം, അർഫാത് അണങ്കൂർ, കാമിൽ ബാങ്കോട്, ഹംസ മുക്കൂട്, ഹനീഫ് കുമ്പഡാജ, സുബൈർ മാങ്ങാട്, ഐ പി എം ഇബ്രാഹിം, സിദ്ദീഖ് കനിയടുക്കം, അന്താസ് ചെമനാട് സംബന്ധിച്ചു. ഫൈസൽ മുഹ്‌സിൻ തളങ്കര നന്ദി പറഞ്ഞു.



Keywords: Dubai, Gulf, News, Readers, KMCC, President, KMCC organized event as part of Reading Year.


< !- START disable copy paste -->

Post a Comment