കാസർകോട്: (my.kasargodvartha.com 03.11.2021) ദളിത് യുവാക്കളുടെ കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ദളിത് ലീഗ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി മെമോറിയൽ ജില്ലാതല ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. മത്സരങ്ങൾ നവംബർ 27, 28 തീയതികളിൽ നടക്കും.
ദളിത് ലീഗ് ജില്ലാ കമിറ്റി യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി കലാഭവൻ രാജു സ്വാഗതം പറഞ്ഞു. മൂസ ബി ചെർക്കള, പി എം മുനീർ ഹാജി, കരുണാകരൻ മാസ്റ്റർ, സിദ്ദീഖ് ചക്കര, അജ്മൽ തളങ്കര, ജയൻ പുത്തരിയടുക്കം, സുധാകരൻ ചാലക്കുന്ന്, പ്രഭാകരൻ നെല്ലിക്കുന്ന്, വിശുകുമാർ കൊപ്പൽ, രാജൻ മധൂർ പ്രസംഗിച്ചു.
Keywords: Kasaragod, News, Kerala, Dalit League organizes district level football tournament.