● ഘോഷയാത്രയ്ക്ക് മധുരപാനീയങ്ങളും മധുരവും നൽകി.
● ശ്രീ കോഡ്ദബ്ബു ദൈവസ്ഥാന കമ്മിറ്റിയാണ് സ്വീകരണം നൽകിയത്.
● വിദ്യാർത്ഥികളും മഹല്ല് നിവാസികളും സ്വീകരണം ഏറ്റുവാങ്ങി.
● കൊപ്പളം യൂത്ത് വിംഗും സ്വീകരണത്തിൽ പങ്കെടുത്തു.
മൊഗ്രാൽ: (MyKasargodVartha) നാടെങ്ങും പ്രവാചക സ്തുതിഗീതങ്ങൾ പാടിയും പറഞ്ഞും നബിദിനം ആഘോഷിക്കുമ്പോൾ, ഇശൽ ഗ്രാമത്തിന്റെ മതസൗഹാർദ്ദ മഹിമ ഈ പ്രാവശ്യവും തെറ്റിയില്ല.
കൊപ്പളം സിറാജുൽ ഉലൂം മദ്രസയുടെ നബിദിന ഘോഷയാത്രയെ മതസൗഹാർദ്ദവും, ഒരുമയും കാത്തുസൂക്ഷിക്കുന്ന ഗാന്ധിനഗർ ശ്രീ കോഡ്ദബ്ബു ദൈവസ്ഥാന കമ്മിറ്റി ഭാരവാഹികൾ മധുരവും മധുരപാനീയങ്ങളും നൽകി വരവേറ്റത് വേറിട്ട കാഴ്ചയായി.
ഈ സ്നേഹസ്വീകരണം മദ്രസാ വിദ്യാർത്ഥികളും മഹല്ല് നിവാസികളും മദ്രസാ കമ്മിറ്റി ഭാരവാഹികളും ഇരുകൈകളും നീട്ടി സ്വീകരിച്ചു.
ശ്രീ കോഡ്ദബ്ബു ദൈവസ്ഥാന കമ്മിറ്റി ഭാരവാഹികളായ രമേഷ് ഗാന്ധി നഗർ, ജിദാനന്ദ, ദിനേശൻ, ലക്ഷ്മണൻ, ശ്രീനിവാസ്, മഹേഷ് കുമാർ, ദിലീപ് കുമാർ, സുരേഷ്, രാംദാസ്, ഷൈലേഷ്, പ്രകാകരൻ, ഉദയകുമാർ, ലക്ഷ്മികാന്ത്, പ്രമോദ് കുമാർ, അനന്ദ് മംഗൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം നൽകിയത്. ഗാന്ധി നഗറിൽ കൊപ്പളം യൂത്ത് വിംഗും ഇവർക്കൊപ്പം ചേർന്ന് ഘോഷയാത്രയ്ക്ക് സ്വീകരണം നൽകിയിരുന്നു.
Article Summary: A temple committee in Gandhi Nagar, Mogral, organized a reception for a Madrassa Nabidinam procession, distributing sweets and drinks to foster interfaith harmony and unity in the community.
Keywords: Kasaragod news, Mogral news, Nabidinam celebration, interfaith harmony Kerala, Gandhi Nagar temple committee, Sirajul Uloom Madrassa, religious unity in Kerala, Kerala communal harmony.
#Nabidinam #Mogral #Kasaragod #InterfaithHarmony #Kerala #ReligiousUnity