Join Whatsapp Group. Join now!

Funding | മുഹമ്മദ് ഡാനിഷ് കമ്പിളിയിൽ നിന്ന് 10 ലക്ഷം രൂപ സ്വീകരിച്ച് ഹമീദലി ഷംനാട് സ്മാരക സൗധം ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു

കാസർകോട് തായലങ്ങാടിയിലെ മുസ്‌ലിം ലീഗ് ഓഫീസ് കെട്ടിട നിർമ്മാണത്തിന് 10 ലക്ഷം രൂപയുടെ ഫണ്ട് കൈമാറി

കല്ലട്ര മാഹിൻ ഹാജി ഫണ്ട് ഏറ്റുവാങ്ങി.

എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു.

കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു.

കാസർകോട്: (MyKasargodVartha) മുസ്‌ലിം ലീഗ് കാസർകോട് മുനിസിപ്പൽ തായലങ്ങാടി വാർഡ് കമ്മിറ്റി നിർമ്മിക്കുന്ന അഡ്വ. ഹമീദലി ഷംനാട് സ്മാരക സൗധത്തിൻ്റെ ഫണ്ട് സമാഹരണം തുടങ്ങി. 

മുഹമ്മദ് ഡാനിഷ് കമ്പിളിയിൽനിന്ന് 10 ലക്ഷം രൂപ സ്വീകരിച്ച് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി ഫണ്ട് സമാഹരണ ഉദ്ഘാടനം നിർവഹിച്ചു. കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ എ.എം. കടവത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺവീനർ മുഹമ്മദ് കുഞ്ഞി തായലങ്ങാടി സ്വാഗതം പറഞ്ഞു.

Thayalangadi League Office Receives 10 Lakh Rupee Fund.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ, നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, മണ്ഡലം ജനറൽ സെക്രട്ടറി ഇക്ബാൽ ടി.എ, ഭാരവാഹികളായ ഹാഷിം കടവത്ത്, ടി.ഇ. മുക്താർ, മുനിസിപ്പൽ പ്രസിഡന്റ് കെ.എം. ബഷീർ, ജനറൽ സെക്രട്ടറി ഹമീദ് ബെദിര, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, മുൻസിപ്പൽ പ്രസിഡന്റ് അജ്മൽ തളങ്കര, ശംസുദ്ദീൻ ബായിക്കര, ഹനീഫ് എം, മൊയ്തീൻ കമ്പിളി, കെ.എം. ഹാരിസ്, സക്കരിയ എം.എസ്, നൗഫൽ തായൽ, റഹ്മാൻ തൊട്ടാൻ, ഫിറോസ് അടുക്കത്ത്ബയൽ, വാസീം ഫോർട്ട് റോഡ്, തൊട്ടി കുഞ്ഞബ്ദുല്ല, പി.വി. മുഹമ്മദ് കുഞ്ഞി, മൻസൂർ ഗുഡ് വിൽ, മുനീർ ബിസ്മില്ല, ബി.എം. അബ്ദുൽ റഹ്മാൻ, എം.എസ്. താജുദ്ദീൻ, ബഷീർ പുതിയപുര, റഊഫ് ചാപക്കാർ, അബു തായൽ, മുജീബ് തായലങ്ങാടി, ശിഹാബ് ഡൈങ്കു തുടങ്ങിയവർ സംബന്ധിച്ചു. സക്കരിയ ഫൈസി പ്രാർത്ഥന നടത്തി. അൻവർ സാദത്ത് പി.എം. നന്ദി പറഞ്ഞു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Article Summaryh: Muslim League's Thayalangadi ward committee in Kasaragod has started its fundraising for the Adv. Hameed Ali Shamnad Memorial building, receiving an initial fund of 10 lakh rupees.

Keywords: Kasargod news, Muslim League news, Kerala political news, Kasargod politics, Hameed Ali Shamnad news, Thayalangadi news, Kasargod district news, Political party news.

#Kasargod #MuslimLeague #Kerala #Thayalangadi #Politics #Fundraising.

Post a Comment