Join Whatsapp Group. Join now!

ചെർക്കളം അബ്ദുല്ല മെമോറിയൽ അജ് വ ഫൗൻഡേഷൻ ഫോർ സോഷ്യൽ ആക്ടിവിറ്റീസിൻ്റെ 'സല്യൂട് അവാർഡ്' ആലംപാടി പി പി യു കൂട്ടായ്മക്ക് സമ്മാനിച്ചു

Cherkalam Abdulla Memorial Ajwa Foundation presents 'Salute Award' to Alampadi PPU Community#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 09.11.2021) ചെർക്കളം അബ്ദുല്ല മെമോറിയൽ അജ് വ ഫൗൻഡേഷൻ ഫോർ സോഷ്യൽ ആക്ടിവിറ്റീസിൻ്റെ 'സല്യൂട് അവാർഡ്' ആലംപാടി പി പി യു കൂട്ടായ്മക്ക് സമ്മാനിച്ചു. അജ് വ ഫൗൻഡേഷൻ ചെയർമാൻ നാസർ ചെർക്കളം പി പി യു കോഡിനേറ്റർ എം അബ്ദുല്ലത്വീഫിന് അവാർഡ് കൈമാറി.

  
Kasaragod, Kerala, News, Cherkalam Abdulla Memorial Ajwa Foundation presents 'Salute Award' to Alampadi PPU Community.



പ്രദേശത്തെ വയോജനങ്ങൾക്ക് നൽകിവരുന്ന സേവനങ്ങളാണ് പി പി യു കൂട്ടായ്മയെ അവാർഡിന് അർഹരാക്കിയത്. ജമാഅത് ഖത്വീബ് അബ്ദുസലാം ദാരിമി പ്രാർഥന നടത്തി. എരിയപ്പാടി ജമാഅത് പ്രസിഡൻ്റ് ടി കെ മഹ് മൂദ് ഹാജി ഉദ്‌ഘാടനം ചെയ്‌തു.

അജ് വ ഫൗൻഡേഷൻ സെക്രടറി ജനറൽ ബി അശ്‌റഫ്, സെക്രടറി ശരീഫ് മുഗു, ഹകീം പ്രിൻസ്, അശ്‌റഫ് നാൽത്തടുക്ക, മുഹമ്മദ്‌ മേനത്ത്, സി ബി മുഹമ്മദ്‌ ആലംപാടി, മുഹമ്മദ്‌ മിഹ്റാജ് തുടങ്ങിയവർ സംബന്ധിച്ചു. ഖലീൽ ചാൽക്കര നന്ദി പറഞ്ഞു.


Keywords: Kasaragod, Kerala, News, Cherkalam Abdulla Memorial Ajwa Foundation presents 'Salute Award' to Alampadi PPU Community.



< !- START disable copy paste -->

Post a Comment