കാസർകോട്: (my.kasargodvartha.com 03.11.2021) ജനറല്‍ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ദന്‍ ഡോ. എ എ അബ്ദുല്‍ സത്താര്‍ രചിച്ച 'ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതില്‍' എന്ന പുസ്തകത്തിന്റെ കോപികൾ കാസർകോട് താലൂക് ലൈബ്രറി കൗൺസിലിന് കൈമാറി. കാസർകോട് ചെസ്റ്റ് സൊസൈറ്റിയാണ് പുസ്തകങ്ങൾ വാങ്ങി നൽകിയത്. താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി ദാമോദരന് പ്രസ് ക്ലബ് പ്രസിഡൻറ് മുഹമ്മദ് ഹാശിം പുസ്തകം കൈമാറി.
ചെസ്റ്റ് സൊസൈറ്റി സെക്രടറി ഡോ. നാരായണ പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ കരുണാകരൻ, ടി രാജൻ, കെ ഗംഗാധരൻ, കെ കമലാക്ഷ, കെ രാജശേഖരൻ, അശ്‌റഫലി ചേരങ്കൈ സംബന്ധിച്ചു. എം എ നജീബ് സ്വാഗതവും എസ് എച് ഹമീദ് നന്ദിയും പറഞ്ഞു.
Keywords:
Kasaragod, Kerala, News, Book, Books handed over to Taluk Library Council.
< !- START disable copy paste -->