Join Whatsapp Group. Join now!

മുളിയാറില്‍ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിക്ക് തുടക്കമായി; ഓരോവീട്ടിലും പോഷക ഉദ്യാനങ്ങള്‍ ഒരുക്കും

Agri Nutri Garden project started in Muliyar#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 22.11.2021) കുടുംബത്തിന്റെ പൂര്‍ണ പോഷക ആവശ്യങ്ങള്‍ക്കായി കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഓരോ ഭവനത്തിലും സജ്ജീകരിക്കുന്ന മുളിയാര്‍ പഞ്ചായത്തിലെ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീ സിഡിഎസ് നേതൃത്വത്തില്‍ ഹരിതകര്‍മസേന അംഗങ്ങള്‍ ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള മാതൃക സ്ഥലം അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു.

  
Kasaragod, Bovikanam, Kerala, News, Agri Nutri Garden project started in Muliyar.



കമലാക്ഷന്റെ രണ്ടേകെര്‍ വരുന്ന തരിശുഭൂമിയിലാണ് ഹരിത കര്‍മ സേന അംഗങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്ഥലം ഒരുക്കിയത്. 25 ഹരിതകര്‍മസേന അംഗങ്ങള്‍ അഞ്ച് ജെ എല്‍ ജി കളായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കാബേജ്, ബീട് റൂട്, ബീൻസ്, തക്കാളി തുടങ്ങിയ 20 ഇനം വിത്തുകൾ കുടുംബശ്രീ ജില്ലാ മിഷൻ പദ്ധതിക്കായി നൽകിയിരുന്നു. മുളിയാർ കൃഷിഭവന്റെയും സഹായത്തോടെയാണ് പദ്ധതി. പഞ്ചായത്ത് പരിധിയിലെ 750 ഓളം വീടുകളിലും കൃഷി ചെയ്യും.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുബ്രഹ്മണ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ജനാര്‍ധനന്‍, അനീസ് മന്‍സൂര്‍, ഇ മോഹനന്‍, കാറഡുക്ക ബ്ലോക് പഞ്ചായത്തംഗം കുഞ്ഞമ്പു നമ്പ്യാര്‍, കൃഷി ഓഫീസര്‍ പി രാമകൃഷ്ണന്‍, സി എച് ഇഖ്ബാല്‍, എം അനന്യ, സി നാരായണിക്കുട്ടി, വി സത്യാവതി, രമേശന്‍ മുതലപ്പാറ, മൈമൂന, പി എസ് സകീന, ഉഷ, അനിതകുമാരി, ഷൈലജ, ഖൈറുന്നീസ സംബന്ധിച്ചു.


Keywords: Kasaragod, Bovikanam, Kerala, News, Agri Nutri Garden project started in Muliyar.


< !- START disable copy paste -->

Post a Comment